നമ്മുടെ കൂട്ടികാലത്ത് ചുമരിൽ ഒട്ടിച്ച സൂപ്പർ താരങ്ങളിൽ. പൊതുവായി കാണുന്ന ഒരു ബൈക്ക് ആണ് യമഹ ആര് 1. ട്രാക്കിൽ ജനിച്ച് റോഡിൽ എത്തിയ ഇവന് ഫാൻ ബേസ് വളരെ കൂടുതലാണ്.
എന്നാൽ സൂപ്പർ സ്പോർട്ടുകൾക്ക് അത്ര നല്ല കാലം അല്ലല്ലോ ഇപ്പോൾ. പ്രത്യകിച്ച് ലിറ്റർ ക്ലാസ്സ് സ്പോർട്സ് ബൈക്കുകൾക്ക്. അതിന് ഉദാഹരമാണ് ഈ അടുത്ത് അവതരിപ്പിച്ച ആര് 1.
2025 എഡിഷനിൽ എൻജിനിൽ കാര്യമായ മാറ്റം ഉണ്ടായില്ല. മലിനീകരണ ചട്ടങ്ങൾ അധികം പിടിമുറുക്കാത്ത അമേരിക്ക പോലുള്ള രാജ്യങ്ങളിൽ മാത്രമാണ്.
പുത്തൻ യമഹ ആർ 1 ഇപ്പോൾ നിലവിൽ ഉള്ളത്. അതും അധികം നാൾ ഉണ്ടാവാൻ വഴിയില്ല. അതുകൊണ്ട് തന്നെ ആർ സീരിസിലെ രാജാവ് ഇനി ആര് ??? .
അതിനുള്ള ഉത്തരമാണ് ഒക്ടോബർ 09 ന് യമഹ നൽകാൻ പോകുന്നത്. അതിന് വെടി മരുന്ന് ഇട്ടുകൊണ്ട് യമഹ ആർ 9 ൻറെ ടീസർ പുറത്ത് വന്നിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ –
എം ടി 09 ൻറെ പ്ലാറ്റ്ഫോമിലാണ് പുത്തൻ ആർ 9 ഒരുങ്ങുന്നത്. എൻജിൻ, ഷാസി, സ്വിങ്ആം എന്നിവ എം ടി യിൽ നിന്ന് എടുത്തപ്പോൾ. ഡിസൈൻ ആർ 7 ൻറെ തുടർച്ച ആകാനാണ് വഴി.
- യമഹ ആര് 15 ന് 10,000 രൂപയുടെ അപ്ഡേഷൻ
- യമഹ ബൈക്ക് ൽ ഒന്നാമൻ എംടി 15
- എക്സ് എസ് ആർ 155 ഇന്ത്യയിൽ എത്തുമ്പോൾ
ഇതൊക്കെയാണ് ടീസർ ഡീകോഡ് ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾ. ഇനി മറ നീക്കി ഒൻപതാം തിയ്യതി എത്തുന്നത് വരെ കാത്തിരിക്കാം. ഇവനും വരും മാസങ്ങളിൽ ഇന്ത്യയിൽ എത്താൻ വഴിയുണ്ട്.
ജനുവരിയിൽ നടക്കാൻ സാധ്യതയുള്ള കാൾ ഓഫ് ദി ബ്ലൂവിൽ എം ടി 09 എത്തുന്നുണ്ടല്ലോ.
Leave a comment