റോയൽ എൻഫീൽഡിൻറെ ഫ്ലാഗ്ഷിപ്പ് മോഡലായ സൂപ്പർ മിറ്റിയോർ 650 ഇന്ത്യയിൽ പ്രദർശിപ്പിച്ചു. ബൈക്കർ മാരുടെ തൃശൂർ പൂരമായ റൈഡർ മാനിയയിൽ വച്ചാണ് പ്രദർശനം ഒരുക്കിയത്. ഇന്റർനാഷണൽ വിപണിയിൽ കണ്ട അതേ മോഡൽ തന്നെയാണ് ഇന്ത്യയിലും എത്തുന്നത്. ക്രൂയ്സർ റൈഡിങ് ട്രൈആംഗിൾ, കുറച്ച് കരുത്ത് കുറഞ്ഞ 46.2 ബി എച്ച് പി കരുത്തും 52 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്ന 650 സിസി എയർ ഓയിൽ കൂൾഡ് എൻജിൻ, യൂ എസ് ഡി ഫോർക്ക്, എൽ ഇ ഡി ഹെഡ്‍ലൈറ്റ്, എന്നിങ്ങനെ എല്ലാം ഇന്ത്യൻ മാർക്കറ്റിലും എത്തുമ്പോളും അതുപോലെ തന്നെ.
ഒപ്പം നിറങ്ങൾ, വാരിയൻറ്റ് തുടങ്ങിയവയുടെ കാര്യത്തിലും ധാരണയായി സ്റ്റാൻഡേർഡീന് ആസ്ട്രൽ – ബ്ലാക്ക്, ബ്ലൂ, ഗ്രീൻ / ഇന്റെർസ്റ്റെല്ലർ – ഗ്രേ, ഗ്രീൻ എന്നിങ്ങനെ അഞ്ചു നിറങ്ങളും, ടൂറെറിന് സെലെസ്റ്റിയൽ ബ്ലൂ, റെഡ് എന്നിങ്ങനെ രണ്ടു നിറങ്ങളിലുമായാണ് വിപണിയിൽ എത്താൻ പോകുന്നത്. വിലയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ലെങ്കിലും ഈ വർഷം തന്നെ വില പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ അടുത്ത വർഷം മാത്രമായിരിക്കും സൂപ്പർ മിറ്റിയോർ 650 വിപണിയിൽ എത്തുന്നത്.
4 ലക്ഷത്തിന് താഴെ വില പ്രതീക്ഷിക്കുന്ന ഇവന് ഇന്ത്യയിൽ പ്രധാന എതിരാളി ബെനെല്ലിയുടെ 502 സി യും, കവാസാക്കി വുൾകാൻ എസുമാണ്.
Leave a comment