എക്സ് എസ് ആർ 155 നെ പോലെ ഇന്ത്യക്കാർ ഇത്രയും കാത്തിരുന്ന മോട്ടോർസൈക്കിൾ ഉണ്ടാവില്ല. ആസിയാൻ രാജ്യങ്ങളിൽ വിൽക്കുന്ന യമഹയുടെ 155 സിസി യിലെ സ്പോർട്ട് ഹെറിറ്റേജ് ആണ് ഇവൻ.
എൻജിൻ നമ്മൾ ആർ 15 , എം ടി 15 ലും കണ്ട 155 സിസി, ലിക്വിഡ് കൂൾഡ്, തന്നെ. കരുത്ത്, ടോർക്ക് തുടങ്ങിയ കാര്യങ്ങളിലും വ്യത്യാസമില്ല. ബ്രേക്കിംഗ്, വീൽസ്, സസ്പെൻഷൻ തുടങ്ങി –
എല്ലാം അതുപോലെ തന്നെ തുടരുമ്പോൾ. ബ്ലോക്ക് പാറ്റേൺ ടയർ ആണ് ഇവന് ഇന്റർനാഷണൽ മാർക്കറ്റിൽ എത്തുന്നത്. ഇന്ത്യയിലും വലിയ മാറ്റം ഉണ്ടാകാൻ വഴിയില്ല. ഇനി മാറ്റങ്ങളുടെ ലിസ്റ്റ് എടുത്താൽ –
സ്പോർട്സ് ഹെറിറ്റേജ് എന്നൊക്കെ പറയുമെങ്കിലും. ഇന്ത്യയിൽ ഇവൻ ക്ലാസ്സിക് ബൈക്കാണ്. ഇന്ത്യക്ക് വേണ്ട ലക്ഷണം ഒത്ത ക്ലാസ്സിക് താരം.
- റൌണ്ട് – ടൈൽലൈറ്റ്, ഹെഡ്‍ലൈറ്റ്
- ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക്, സിംഗിൾ പിസ് സീറ്റ്.
- റൌണ്ട് എൽ സി ഡി മീറ്റർ കൺസോൾ
എന്നിങ്ങനെ നീളുന്നു വിശേഷങ്ങൾ. ഇനി വിലയിലേക്ക് കടന്നാൽ എക്സ് എസ് ആറിന് പൊതുവെ എം ടി 15 ന് –
താഴെയാണ് വില വരുന്നത്. അതുകൊണ്ട് തന്നെ ഇവിടെയും ആ കിഴ്വഴക്കം തുടരാനാണ് സാധ്യത. ഏകദേശം 1.6 ലക്ഷത്തിന് അടുത്ത് വില പ്രതീക്ഷിക്കാം. പ്രധാന എതിരാളികൾ –
- എക്സ് എസ് ആർ 155 ഇന്ത്യയിൽ എത്തുന്നു എന്നതിനുള്ള തെളിവ്
- ഹോണ്ട ബൈക്ക് ൽ കൂട്ട തിരിച്ചുവിളി
- സ്പീഡ് 400 പ്രക്ടിക്കൽ എത്തി
റോയൽ എൻഫീൽഡ് ഹണ്ടർ 350, ടിവിഎസ് റോനിൻ തുടങ്ങിയവർ ആയിരിക്കും. 2025 ജനുവരി മാസത്തിൽ ആയിരിക്കും ഇവൻറെ ലോഞ്ച് നടക്കാൻ സാധ്യത.
Leave a comment