ഇന്ത്യയിൽ ഏപ്രിൽ മാസത്തിൽ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ട്ടപ്പെട്ട. യമഹ ബൈക്ക് നിരയിലെ ഒന്നാം സ്ഥാനം മേയ് മാസത്തിൽ പിടിച്ചടക്കിയിരിക്കുകയാണ് എംടി 15. ആർ 15 നെക്കാളും ബഹുദൂരം –
മുന്നിലാണ് ഇപ്പോൾ നേക്കഡ് വേർഷൻ. യമഹ ബൈക്ക് ലെ ഇന്ത്യയിലെ എക്കാലത്തെയും ബെസ്റ്റ് സെല്ലിങ് മോഡലായ എഫ് സി യെക്കാളും. 253 യൂണിറ്റുകളുടെ ലീഡ് ആണ് എംടി സ്വന്തമാക്കിയിരിക്കുന്നത്.
സ്കൂട്ടർ നിരയിലും എംടി യുടെ മുകളിൽ എത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. മോശമല്ലാത്ത പെർഫോമൻസിനൊപ്പം ഞെട്ടിക്കുന്ന ഇന്ധനക്ഷമതയും, മികച്ച ഫീച്ചേഴ്‌സും എത്തിയപ്പോഴാണ്.
എംടി യുടെ വില്പന കൊടുക്കാറ്റയിരിക്കുന്നത്. മേയ് മാസത്തിൽ 64,222 യൂണിറ്റ് ആണ് യമഹ മൊത്തത്തിൽ വില്പന നടത്തിയിരിക്കുന്നത്. അതിൽ ഓരോ മോഡലുകൾ എത്ര യൂണിറ്റ് വില്പന നടത്തി.
അവരുടെ ഷെയറും താഴെ കൊടുക്കുന്നു.
മോഡൽസ് | മേയ് 2024 | ഷെയർ |
എംടി 15 | 14612 | 22.8 |
എഫ് സി | 14359 | 22.4 |
റേ | 13794 | 21.5 |
ആർ 15 | 10435 | 16.2 |
ഫാസിനോ | 9330 | 14.5 |
ഏറോക്സ് | 1671 | 2.6 |
ആർ 3 | 21 | 0.0 |
ആകെ | 64222 | 100.0 |
Leave a comment