ഞായറാഴ്‌ച , 18 മെയ്‌ 2025
Home International bike news സിഎഫ് മോട്ടോ ലൈറ്റ് അവതരിപ്പിച്ചു
International bike news

സിഎഫ് മോട്ടോ ലൈറ്റ് അവതരിപ്പിച്ചു

ഡിമാൻഡിന് അനുസരിച്ച് മുഖം മിനുക്കൽ

സിഎഫ് മോട്ടോ ലൈറ്റ് അവതരിപ്പിച്ചു
സിഎഫ് മോട്ടോ ലൈറ്റ് അവതരിപ്പിച്ചു

കാറുകളിൽ ബേസ് വാരിയൻറ്റ് എന്നത് പോലെ. ബൈക്കുകളിലും ആ ട്രെൻഡ് കൊണ്ടുവരുകയാണ് സിഎഫ് മോട്ടോ. അതിനായി സി എഫ് ലൈറ്റ് എന്ന ബ്രാൻഡ് അവതരിപ്പിച്ചിരിക്കുകയാണ്.

250 എൻ കെ, 250 എസ് ആർ , ഡ്യൂവൽ 230 എന്നിവരാണ് ലൈറ്റിലെ അംഗങ്ങൾ. പ്രീമിയം സെഗ്മെന്റിൽ ഉള്ള ഇവർ ലൈറ്റ് വേർഷനിൽ എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയൊക്കെയാണ്.

സിഎഫ് മോട്ടോ ലൈറ്റ് അവതരിപ്പിച്ചു

ഇരുവർക്കും ടി എഫ് ടി ഡിസ്പ്ലേക്ക് പകരം എൽ സി ഡി മീറ്റർ കൺസോൾ എത്തും. യൂ എസ് ഡി ക്ക് പകരം ടെലിസ്കോപിക് സസ്പെൻഷൻ . ബാക്കി കാര്യങ്ങൾ എല്ലാം പഴയത് പോലെ തന്നെ.

250 സിസി , ലിക്വിഡ് കൂൾഡ് എൻജിൻ , സ്റ്റൈലിംഗ് എന്നിവ എല്ലാം കണ്ട്രോൾ + പി , കണ്ട്രോൾ + സി . ഇനി ഡ്യൂവൽ 230 എന്ന മോഡലും ഈ നിരയിലുണ്ട് . ഇന്ത്യയിൽ കത്തി പിടിക്കാൻ പോകുന്ന എൻഡ്യൂറോ –

നിരയിലാണ് ഇവൻ എത്തുന്നത് ***. 230 സിസി , എയർ കൂൾഡ് , കാർബുറേറ്റർ എൻജിനാണ് ഇവൻ ജീവൻ നൽകുന്നത്. 21 // 18 ഇഞ്ച് വീലുകൾ, ലോങ്ങ് ട്രാവൽ സസ്പെൻഷൻ .

സിഎഫ് മോട്ടോ ലൈറ്റ് അവതരിപ്പിച്ചു

എന്നിങ്ങനെ ഒരു ഹാർഡ് കോർ ഓഫ് റോഡർ. എന്നാൽ ഇന്ത്യയിൽ രണ്ടാം ഊഴം കാത്തു നിൽക്കുന്ന സി എഫ് മോട്ടോ. ഇവരെ എത്തിക്കാൻ വലിയ സാധ്യത കാണുന്നില്ല. കാരണം അഫൊർഡബിൾ വേർഷൻ –

എത്തുമ്പോൾ കൂടുതൽ ഷോറൂമുകൾ ആവശ്യമാണ് . ഇന്ത്യയിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സി എഫ് മോട്ടോക്ക് അത്ര പ്രായോഗികമല്ല. എന്നാൽ ഭാവിയിൽ ഇത് പ്രതീക്ഷിക്കാവുന്നതാണ്.

എന്നാൽ ഇത്തരം ബൈക്കുകൾക്ക് ഇപ്പോൾ ഫിലിപ്പീൻസ്‌ പോലുള്ള രാജ്യങ്ങളിൽ മികച്ച ഡിമാൻഡ് ആണ് . അത് മുന്നിൽ കണ്ടാണ് സിഎഫ് മോട്ടോ ലൈറ്റ് എന്ന ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

യമഹ എയ്റോസ് ആൽഫ ആയി

ഇന്ത്യയിലെ എൻട്രി ലെവൽ പ്രീമിയം സ്കൂട്ടറായ യമഹ എയ്റോസ് ൻറെ 2025 വേർഷൻ അവതരിപ്പിച്ചു. ഇന്റർനാഷണൽ...

മാർക്കോ ഫ്രം ചൈന

ചൈനക്കാർ ഇപ്പോൾ വേറെ മൂഡിലാണ്. ഡിസൈൻ, ടെക്നോളജി എന്നിവയിൽ വളരെ പിന്നിലായ ചൈനീസ് ബൈക്ക് ബ്രാൻഡുകൾ....

സി ബി 350 യുടെ ചേട്ടൻ വരുന്നു

ഹോണ്ട സി ബി 350 എത്തിയിട്ട് 4 വർഷം കഴിയുകയാണ്. അടുത്ത പടിയായി 500 റിട്രോ...

ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 സ്ക്രമ്ബ്ലെർ അവതരിപ്പിച്ചു

ഇന്ത്യയിൽ ഈയിടെ അവതരിപ്പിച്ച ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 യുടെ സ്ക്രമ്ബ്ലെർ വേർഷൻ അവതരിപ്പിച്ചു. ഗോൾഡ്...