ലിറ്റർ ക്ലാസ്സ് ബൈക്കുകൾ വിടപറയുമ്പോൾ. ആഗോള തലത്തിൽ നിന്ന് യമഹ ആർ 1 നെയും പിൻവലിച്ചിരുന്നു. എന്നാൽ ചില മോഡലുകളെ പോലെ. ആരാധകരുടെ അഭ്യർത്ഥന കാരണം.
തിരിച്ചു വന്ന വാർത്തയാണ് ഇത് എന്ന് വിചാരിച്ചാൽ തെറ്റി പോയി. കുറച്ച് മൈക്ക് ഓവർ കൊടുത്ത് ഒന്ന് പരിഷ്‌കരിച്ചെങ്കിലും. എൻജിനിൽ വലിയ മാറ്റമില്ല. അതുകൊണ്ട് തന്നെ തിരിച്ചു വരാനുള്ള –
സാധ്യത കുറവാണ്. ഇപ്പോൾ വന്നിരിക്കുന്ന മാറ്റങ്ങൾ. അമേരിക്ക പോലുള്ള മലിനീകരണ ചട്ടങ്ങൾ അത്ര നിർബന്ധമില്ലാത്ത മാർക്കറ്റുകൾക്ക് വേണ്ടിയാണ്. ഇന്ത്യയിലും ഈ എൻജിൻ അവതരിപ്പിക്കാൻ കഴിയില്ല.
എന്നാൽ ഈ മാറ്റങ്ങളുമായി യൂറോപ്പിൽ ഇവൻറെ ട്രാക്ക് വേർഷൻ എത്തിയിട്ടുണ്ട് താനും.
2025 യമഹ ആർ 1 , ആർ 1 എം ൻറെ മാറ്റങ്ങൾ നോക്കാം.
- ആദ്യം ആർ ആർ 310 നിൽ ഈ അടുത്ത് എത്തിയ വിങ്ലെറ്റ് തന്നെ
- തങ്ങളുടെ മോട്ടോ ജിപി താരമായ എം 1 ൽ നിന്ന് പ്രജോദനം ഉൾക്കൊണ്ടാണ് എത്തിയിരിക്കുന്നത്
- സസ്പെൻഷൻ അപ്ഡേറ്റഡ് കെ വൈ ബി യുടെ ഫുള്ളി അഡ്ജസ്റ്റബിൾ ആണ്.
- ആർ ആർ 310 നിനും ഇവർ തന്നെയാണ് സസ്പെൻഷൻ ഒരുക്കുന്നത്
- ആർ 1 എമ്മിൽ ആകട്ടെ ഓലിൻസിൻറെ സസ്പെൻഷനാണ്
- അടുത്ത മാറ്റം വരുന്നത് ബ്രേക്കിങ്ങിലാണ്
- ബ്രെമ്പോയുടെ സ്റ്റൈലിമ കാലീപ്പറും മാസ്റ്റർ സിലിണ്ടറുമാണ് ബ്രേക്കിങ്ങിന് കൂടുതൽ കരുത്ത് ഏകുന്നത്.
ഇനി എൻജിൻ നോക്കിയാൽ 998 സിസി, 4 സിലിണ്ടർ തന്നെ. 200 എച്ച് പി കരുത്തും 113 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. ഒപ്പം ഒരു ഇലക്ട്രോണിക്സ് പട തന്നെ ഇവന് പിന്നിലുണ്ട്.
വില വരുന്നത് $18,999 അതായത് (15.90 ലക്ഷം ) രൂപ. ഭാവിയിൽ യമഹ ആർ 1 ൻറെ അപ്‌ഡേഷൻ ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ അടുത്ത ന്യൂസുമായി കാണാം. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ്റ് ആയി രേഖപ്പെടുത്തുമല്ലോ.
Leave a comment