ഇന്ത്യയിൽ സാഹസിക രംഗം കൊഴുക്കുകയാണ്. എന്നാൽ എൻട്രി ലെവലിൽ രാജാവായി വിലസുന്ന എക്സ്പൾസ് 200 ന് ഇതുവരെ എതിരാളി ഒന്നും ആയിട്ടില്ല. എന്നാൽ കളി മാറുകയാണ്, കെഎൽഎക്സ് 230 –
ഈ മാസം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കവാസാക്കി. അതും ഞെട്ടിക്കുന്ന വിലയിലാണ് പുത്തൻ മോഡൽ എത്തുന്നത്. ചീത്ത പറയാൻ വരട്ടെ അതിനുള്ള കാരണം കൂടി പറയാം.
ഇന്ത്യയിലെ കവാസാക്കിയുടെ അഫൊർഡബിൾ മോഡലുകളായ നിൻജ 300, ഡബിൾയൂ 175. എന്നിവരുടെ ഒപ്പം ഇന്ത്യയിൽ തന്നെയാണ് ഇവനെയും നിര്മ്മിക്കുന്നത്. കെഎൽഎക്സ് 230 ക്ക് ഇന്റർനാഷണൽ –
മാർക്കറ്റിൽ പ്രധാനമായും 2 വാരിയൻറ്റുകൾ ഉണ്ടെങ്കിലും. ഇന്ത്യൻ കണ്ടീഷന് അനുസരിച്ചുള്ള എസ് വേർഷനാണ് ഇവിടെ ലാൻഡ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സീറ്റ് ഹൈറ്റ് ( 843എം എം ).
ഗ്രൗണ്ട് ക്ലീറൻസ് ( 239 എം എം ), സസ്പെൻഷൻ ട്രാവൽ ( 198 /220 എം എം ) എന്നിവങ്ങനെ നീളുന്നു സ്പെക്. ഇനി എൻജിൻ നോക്കിയാൽ 223 സിസി, 2 വാൽവ് എയർ കൂൾഡ് ആണ് ഹൃദയം.
17 മുതൽ 20 പി സിനടുത്ത് കരുത്തും. 18 എൻ എം ടോർക്കും ഈ എൻജിൻ ഉല്പാദിപ്പിക്കും. 6 സ്പീഡ് ട്രാൻസ്മിഷനാണ്. 21 // 18 ഇഞ്ച് സ്പോക്ക് വീലിലേക്ക് കരുത്ത് പകരുന്നത്.
ഇലക്ട്രോണിക്സിൻറെ കാലം ആയതിനാൽ അതും പറയേണ്ടതുണ്ടല്ലോ. എ ബി എസ്, ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി തുടങ്ങി കുറച്ചു സാങ്കേതിക മാത്രമാണ് ഇവന് നൽകിയിരിക്കുന്നത്.
അമേരിക്കയിലെ സ്പെക് അനുസരിച്ച് 133 കെ ജി യാണ് ഇവൻറെ ഭാരം വരുന്നത്. ഇന്ത്യയിൽ എത്തുമ്പോൾ 140 കെ ജി ക്ക് അടുത്ത് പ്രതീക്ഷിക്കാം. ഒപ്പം അളവുകളിലും ഇന്ത്യൻ വേർഷന് മാറ്റം ഉണ്ടാകാം.
- എക്സ്പൾസ് 200 4വിക്ക് എതിരാളി എത്തുന്നു
- റോയല് എന്ഫീല്ഡ് ക്ലാസിക് നെ പിടിക്കാൻ കവാസാക്കി
- കവാസാക്കിയുടെ കുഞ്ഞൻ സാഹസികൻ വീണ്ടും
ഇനി വിലയിലേക്ക് കടന്നാൽ 2 ലക്ഷത്തിന് താഴെയാണ് പ്രതീക്ഷിക്കുന്നത്. ഉടനെ തന്നെ ലോഞ്ച് ഡേറ്റും പുറത്ത് വരും. ഇവിടം കൊണ്ടും തീരുന്നതല്ല ഈ എൻജിൻറെ കളികൾ. അപ്പൊ സ്റ്റേ ട്യൂൺ …
Leave a comment