എപ്പിസോഡ് 01 വായിച്ചു വരുകയാണെങ്കിൽ ഒന്ന് കൂടെ വ്യക്തത ഉണ്ടാകും എപ്പിസോഡ് 01 – സി ബി ആർ 250 ഹിസ്റ്ററി
ലോകം മുഴുവൻ ചെറിയ സിംഗിൾ സിലിണ്ടർ മോഡലുകളുടെ വലിയ ജനപ്രീതി കണ്ട്. ഹോണ്ടയും ആ വിപണി ലക്ഷ്യമിട്ട് സി ബി ആർ 250 ആറിനെ വിപണിയിൽ എത്തിക്കാൻ തിരുമാനിച്ചു.
ഡിസൈൻറെ കാര്യത്തിൽ ഹോണ്ടക്ക് മറിച്ചോന്ന് ചിന്തിക്കേണ്ടി വന്നില്ല. ഒരേ ഒരു പേര് വി എഫ് ആർ 1200 എഫ്. ആ ഡിസൈനുമായി 2011 ഹോണ്ട തങ്ങളുടെ 250 സിസി കിരീടം ഉറപ്പിക്കാനായി ഇറങ്ങി.
ഇന്ത്യ, ജപ്പാൻ, ആസിയൻ, യൂറോപ്പ് – രാജ്യങ്ങൾ, ജപ്പാൻ എന്നിങ്ങനെ വലിയ മാർക്കറ്റുകളിൽ എല്ലാം ഇവൻറെ സാന്നിദ്യം ഉണ്ടായിരുന്നു. ഇനി ഇന്ത്യയിലേക്ക് എത്തിയാൽ അന്ന് ചെറിയ മോഡലുകളിലെ രാജാവായിരുന്നു –
നിൻജ 250. അത് കഴിഞ്ഞാൽ വലിയ ഗ്യാപ്പ് കഴിഞ്ഞാണ് പിന്നെ ആർ 15, കരിസ്‌മ എന്നിവർ ഉള്ളത്. അവിടെക്കാണ് 2011 സി ബി ആർ 250 ആർ എത്തുന്നത്. 250 സിസി, ലിക്വിഡ് കൂൾഡ്, ഡി ഒ എച്ച് സി എൻജിനാണ് –
ഇവൻറെ ഹൃദയം 25 ബി എച്ച് പി കരുത്തും 23 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇവന്. എ ബി എസ് , നോൺ എ ബി എസ് മോഡലുകൾ അന്ന് അവതരിപ്പിച്ചിരുന്നു. നോൺ എ ബി എസ് മോഡലിന് 1.43 ലക്ഷവും ,
എ ബി എസ് മോഡലിന് 1.68 ലക്ഷവുമായിരുന്നു അന്നത്തെ എക്സ് ഷോറൂം വില. ഇന്ത്യയിൽ ആ വർഷം അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച ബൈക്കായി തിരഞ്ഞെടുത്ത ഇവന്. ഭാവി അത്ര മികച്ചത് ആയിരുന്നില്ല.
Leave a comment