ബെനെല്ലി, കീവേ എന്നിവരുടെ മാതൃ കമ്പനിയായ ക്യു ജെ മോട്ടോർസ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. രണ്ടു പക്കാ ക്ലാസ്സിക് ബൈക്കും, ഒരു മോഡേൺ ക്രൂയ്സർ, ഒരു നേക്കഡ് വേർഷനും ചേർന്നതാണ് ക്യു ജെ യുടെ ഇന്ത്യൻ നിര. എന്നാൽ ബെനെല്ലി ഷോറൂമുകൾ വഴിയല്ല ക്യു ജെ ഇന്ത്യയിൽ എത്തുന്നത്. സോൺറ്റെസ്, മോട്ടോ മോറിനി തുടങ്ങിയ ബ്രാൻഡുകൾ വിൽക്കുന്ന പ്രീമിയം ഷോറൂം ശൃംഖലയായ മോട്ടോ വാൾട്ട് വഴിയാണ്.
ആദ്യം ഏറ്റവും അഫൊർഡബിൾ എസ് ആർ സി 250 പരിചയപ്പെടാം. ഇന്ത്യയിൽ അധികം പരിചിതമല്ലാത്ത എൻജിൻ കോൺഫിഗരേഷനുമായി എത്തുന്ന ഇവൻ ഒരു കമ്യൂട്ടർ രീതിയിൽ വളരെ ലളിതമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത് റൌണ്ട് ഹെഡ്‍ലൈറ്റ്, സിംഗിൾ എൽ സി ഡി മീറ്റർ കൺസോൾ ഒപ്പം നീണ്ടുനിൽക്കുന്ന വാണിംഗ് ലാംപ് എന്നിവ ചെറിയൊരു ഇൻസ്പിരേഷൻ സി ബി 350 യിൽ നിന്ന് എടുത്തിട്ടുണ്ടോ എന്ന് ചെറിയ സംശയം തോന്നിയാൽ തെറ്റ് പറയാൻ സാധിക്കില്ല. ഒപ്പം യൂ എസ് ബി ചാർജിങ് പോർട്ട്, 14 ലിറ്റർ ട്ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക് ക്ലാസ്സിക് 350 യിൽ കാണുന്നത് പോലെയുള്ള ടാങ്ക് പാഡ്, 780 എം എം ഹൈറ്റുള്ള സിംഗിൾ പീസ് സീറ്റ്, ലളിതമായ ഗ്രാബ് റെയിൽ, എൽ ഇ ഡി ഹെഡ്‍ലൈറ്റ് എന്നിങ്ങനെ ഒരു കമ്യൂട്ടർ ബൈക്കിൻറെത് പോലുള്ള ഡിസൈനാണ് എന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്നത് എങ്കിലും താഴെത്തേക്ക് പോകും തോറും കളി മാറും
എൻജിൻ
മുകളിൽ സൂചിപ്പിച്ചത് പോലെ ഒരേ കുടുംബത്തിൽ നിന്ന് എത്തുന്ന കീവേയുടെ വി ലൈറ്റ് 250 യുടെ പോലെ തന്നെ കുറച്ച് വ്യത്യസ്തമാണ് കാര്യങ്ങളുടെ കിടപ്പ്. പാരലൽ ട്വിൻ സിലിണ്ടർ, 249 സിസി , 4 വാൽവ് , ഓയിൽ കൂൾഡ് എൻജിനാണ് ഇവൻറെ ഹൃദയമെങ്കിലും ഇന്ത്യയിൽ നിന്ന് വിടവാങ്ങിയ പൾസർ 180 യുടെ കരുത്തെ ഇവന് അവകാശപ്പെടാനുള്ളൂ. 8000 ആർ പി എമ്മിൽ 17.4 എച്ച് പി യാണ് ഇവൻറെ കരുത്ത് എന്നാൽ ടോർകിൽ 180 യെക്കാളും 2.5 എൻ എം ടോർക്കും കൂടുതലുണ്ട് 6000 ആർ പി എമ്മിൽ 17 എൻ എം ടോർക്കാണ് ഇവൻ ഉല്പാദിപ്പിക്കുന്നത്. 5 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് കരുത്ത് ടയറിൽ എത്തിക്കുന്നത് ഇന്ത്യയിൽ അധികം കാണാത്ത 15 ഇഞ്ച് 130 സെക്ഷൻ പിൻ ടയറിലേക്കും മുൻ ടയർ 90 സെക്ഷൻ 18 ഇഞ്ച് ടയറിലേക്കുമാണ്. സ്പോക്ക് വീലോട് കൂടിയ ഡ്യൂവൽ പർപ്പസ് സ്പോക്ക് വീലുക്കളിൽ സസ്പെൻഷൻ മുന്നിൽ ടെലിസ്കോപികും പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്സോർബർസുമാണ് . ഇരു അറ്റത്തും 280 , 240 എം എം ഡിസ്ക്കും ബ്രേക്കിങ്ങിനായി ഒരുങ്ങി നിൽകുമ്പോൾ. ഇന്ത്യയിൽ അത്യാവശ്യം വേണ്ട 160 എം എം ഗ്രൗണ്ട് ക്ലീറൻസ് ഇവന് നൽകിയിട്ടുണ്ട്. ട്വിൻ സിലിണ്ടർ ഒറ്റ എക്സ്ഹസ്റ്റുള്ള ഇവൻറെ ശരീര ഭാരം വെറും 168 കെജി മാത്രമാണ്.
വിലയും നിറവും
ക്യു ജെ യുടെ ഏറ്റവും ചെറിയ മോഡൽ മൂന്ന് നിറങ്ങളിലാണ് ലഭ്യമാക്കുന്നത്. സിൽവറിന് 1.99 ലക്ഷവും റെഡ്, ബ്ലാക്ക് എന്നിവർക്ക് 2.10 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്. ആദ്യ മോഡലിന് തിരശീല വീഴുമ്പോൾ രണ്ടാമതായി എത്തുന്നത് ഇരട്ട സിലിണ്ടറിനെക്കാളും വില വരുന്ന എയർ കൂൾഡ് ഒറ്റ സിലിണ്ടർ ക്ലാസ്സിക് താരമാണ്.
Leave a comment