ചൈനക്കാർ ഇപ്പോൾ വേറെ മൂഡിലാണ്. ഡിസൈൻ, ടെക്നോളജി എന്നിവയിൽ വളരെ പിന്നിലായ ചൈനീസ് ബൈക്ക് ബ്രാൻഡുകൾ. പുതിയൊരു അപകടകാരിയായ മാർക്കോ യെ –
അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഹോണ്ടയുടെ അണിയറയിൽ ഒരുങ്ങുന്ന 4 സിലിണ്ടർ താരത്തിനോടാണ് ഇവന് സാമ്യം. വോഗ് എന്ന ചൈനീസ് ബ്രാൻഡ് ൻറെ ആർ ആർ 500 ആണ് ആ മാർക്കോ.
ഷാർപ്പ് ആയാണ് ഡിസൈൻ വരുന്നത് പക്കാ സൂപ്പർ സ്പോർട്ട്. ഇരട്ട ഹെഡ്‍ലൈറ്റ് , എയർ ഇൻടേക്ക്, ഫുൾ ഫയറിങ് എന്നിവ എല്ലാം ട്രാക്ക് വഴിയെ തന്നെ. പക്ഷേ സ്ഥിരം കേൾക്കുന്ന ചീത്ത പേര് ഇവനില്ല.
കാരണം ഫുൾ കോപ്പി അടിയല്ല ഡിസൈൻ. ഇനി പ്രധാന ഭാഗമായ എൻജിൻ നോക്കിയാൽ. ജപ്പാനിസ് മോഡലുമായി മുട്ടി നിൽക്കാനുള്ള സംഭവം എല്ലാം പേപ്പറിൽ ഉണ്ട്.
- ചൈന യിൽ നിന്ന് കരുത്തൻ കുഞ്ഞൻ 4 സിലിണ്ടർ
- 400 സിസി ടോപ്പ് ഏൻഡ് ലക്ഷ്യമിട്ട് ചൈനക്കാർ
- സ്ക്രമ്ബ്ലെർ 400 എക്സ് നും അഫൊർഡബിൾ വേർഷൻ
475 സിസി , ലിക്വിഡ് കൂൾഡ്, 4 സിലിണ്ടർ എൻജിൻ. കരുത്ത് വരുന്നത് 76 എച്ച് പി യാണ്. ഇസഡ് എക്സ് 4 ആറിന് വരുന്നതാക്കട്ടെ 77 പി എസ് . ഡിസൈൻ കഴിഞ്ഞാൽ ചീത്ത പേരുള്ളത് ഭാരത്തിലാണ്.
അതിലും ഞെട്ടിച്ചിട്ടുണ്ട് ആർ ആർ 500. 192 കെ ജി മാത്രമാണ് ഇവൻറെ ഭാരം വരുന്നത്. 4 ആർ ആറിന് വരുന്നത് 189 കെ ജി യും. 220 കിലോ മീറ്റർ പരമാവധി വേഗതയും വോഗ് അവകാശപ്പെടുന്നുണ്ട്.
ഇന്ത്യയിൽ എത്താൻ വലിയ സാധ്യതയില്ല. ഇനി ഇന്ത്യയിലെ ചൈനക്കാരായ സി എഫ് മോട്ടോ, കീവേ, മോട്ടോ മോറിനി തുടങ്ങിയവർ. 4 ആർ ആറിൻറെ വില്പന കണ്ട് ഇവരെ കൊണ്ടുവന്നാലും മതി.
Leave a comment