കെടിഎം ഡ്യൂക്ക് 390 ക്ക് 18,000/- രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ചൂട് മാറുന്നതിന് മുൻപ്. ഇതാ പുതിയ മാറ്റവുമായി ഡ്യൂക്ക് 390 എത്തുകയാണ്. സിംഗിൾ സിലിണ്ടർ ബൈക്കുകളിൽ ടിവിഎസിലും –
കെടിഎമ്മിലും മാത്രം എത്തിയ. ക്രൂയിസ് കണ്ട്രോൾ ആണ് ഡ്യൂക്ക് 390 യിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം പുതിയ ഗ്രേ നിറവും എത്തിയിട്ടുണ്ട്. ഇപ്പോൾ മൂന്ന് നിറങ്ങളിലാണ് ലഭ്യമാകുന്നത്.
എന്നാൽ ഇതൊന്നുമല്ല പ്രധാന ഹൈലൈറ്റ്. അത് വില തന്നെയാണ് പുതിയ മാറ്റങ്ങൾ എത്തിയെങ്കിലും വിലയിൽ മാറ്റമില്ല. അതേ 2.95 ലക്ഷം രൂപക്കാണ് ഇപ്പോഴും വില്പന നടത്തുന്നത്.
ഒപ്പം ഇതൊരു ഓഫർ ആണെന്ന് ഒഫീഷ്യൽ വെബ്‌സൈറ്റിൽ പറഞ്ഞിട്ടുമുണ്ട്. എൻജിൻ ഇലക്ട്രോണിക്സ് തുടങ്ങിയവയിൽ മാറ്റമില്ല.
Leave a comment