2024 ഇഐസിഎംഎ യിൽ പുതുതായി 13 ഓളം മോഡലുകളാണ്. കെടിഎമ്മിൻറെതായി പുറത്ത് വരാൻ നില്കുന്നത്. അതിൽ കെടിഎം ബൈക്ക് 3 എണ്ണമാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത്.
അതിൽ രണ്ടുപേരേയും ഇന്ത്യയിൽ സ്പോട്ട് ചെയ്തിട്ടുണ്ട്. സാഹസികനും എൻഡ്യൂറോയും. എന്നാൽ ഇന്ത്യയിൽ സ്പോട്ട് ചെയ്യാത്ത ഒരാൾ കൂടി ഈ ലിസ്റ്റിലുണ്ട്. അത് നമ്മുടെ എസ് എം സി ആർ ആണ്.
അതും ഇപ്പോൾ വിദേശത്ത് സ്പോട്ട് ചെയ്തിരിക്കുകയാണ്. സൂപ്പർ മോട്ടോ മോഡലുകളെ കെടിഎം വിളിക്കുന്ന പേരാണ് എസ് എം സി ആർ. നമ്മുക്ക് അത്ര പരിചിതമല്ല ഈ വിഭാഗക്കാരെ.
എന്നാൽ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സിംഗിൾ സിലിണ്ടർ താരം. ഹൈപ്പർ മോട്ടോറാഡ് 698 ഈ ജനുസിന് അടുത്ത് നിൽക്കുന്ന ആളാണ് . സൂപ്പർ മോട്ടോ എന്നത് ഒരു തരം റേസിംഗ് ആണ്.
അതിൽ തന്നെ ഓഫ് റോഡ്, ഓൺ റോഡ് മത്സരങ്ങളായി തരംതിരിച്ചിട്ടുണ്ട്. അതിൽ ടാറിട്ട ട്രാക്കിൽ സ്ലൈഡ് ചെയ്തു പോകുന്ന ഫ്ലാറ്റ് ട്രാക്ക് മോഡലിനെയാണ് കെടിഎം . 390 എസ് എം ആർ സി യിൽ –
അവതരിപ്പിക്കാൻ പോകുന്നത്. ട്രാക്കിലെ മോഡൽ ആയത് കൊണ്ട് തന്നെ. ഷാർപ്പ് ആയാണ് ഡിസൈൻ വന്നിരിക്കുന്നത്. നരൗ ആയ ഫ്രണ്ട് മഡ്ഗാർഡ് അത് ഉയർത്തിയാണ് നിൽപ്പ്.
അതിന് മുകളിൽ ചെറിയ ഹെഡ്‍ലൈറ്റ്. ടാങ്ക് ഷോൾഡർ ഉള്ള ചെറിയ ഇന്ധനടാങ്ക്. നീളത്തിലുള്ള സീറ്റ്, ചെറിയ പിൻവശം എന്നിങ്ങനെയാണ് മുകളിലെ വിശേഷങ്ങൾ. എന്നാൽ ഒരു കല്ല് കടിയായി –
നിൽക്കുന്നത് സീറ്റാണ് , സീറ്റ് ടാങ്കിലേക്ക് കേറി നിൽക്കുന്നില്ല. എന്നാണ് ഫസ്റ്റ് ലുക്കിൽ മനസ്സിലാകുന്നത്. അലോയ് വീൽ, ബ്രേക്ക്, ടയർ, സസ്പെൻഷൻ എന്നിവ അതുപോലെ തന്നെ തുടരാനാണ് സാധ്യത.
- സിബിആർ 250 ആർ ആർ ന് പുതിയ മാറ്റങ്ങൾ
- എക്സ് എസ് ആർ 155 ഇന്ത്യയിൽ എത്തുമ്പോൾ
- കെഎൽഎക്സ് 230 ഈ മാസം എത്തും
ഗ്രൗണ്ട് ക്ലീറൻസ്, സീറ്റ് ഹൈറ്റ് എന്നിവ മറ്റ് മോഡലുകളിൽ നിന്ന് മുകളിൽ നിൽകുമ്പോൾ. വിലയിൽ സാഹസികനും ഡ്യൂക്കിനും ഇടയിലായിരിക്കും.
എൻഡ്യൂറോയെക്കാളും മുൻപ് ഇവൻ ഇന്ത്യയിൽ എത്താനാണ് സാധ്യത കാണുന്നത്. എന്തായാലും നവംബർ 07 ന് ഇ ഐ സി എം എ യിൽ കെടിഎം ബൈക്ക് ക്കളുടെ ഇടയിൽ ഇവനും ഉണ്ടാകും.
Leave a comment