ഇന്ത്യയിലെ എൻട്രി ലെവൽ പ്രീമിയം സ്കൂട്ടറായ യമഹ എയ്റോസ് ൻറെ 2025 വേർഷൻ അവതരിപ്പിച്ചു. ഇന്റർനാഷണൽ വിപണിയിൽ എത്തിയ മോഡലിന് കുറച്ചധികം മാറ്റങ്ങൾ എത്തിയിട്ടുണ്ട്.
മാറ്റങ്ങളുടെ ലിസ്റ്റ് എടുത്താണ് കാഴ്ചയിൽ കൂടുതൽ ഷാർപ്പ് ആയിട്ടുണ്ട്. ഹെഡ്‍ലൈറ്റ് പ്രൊജക്ടർ ആകിയതിനൊപ്പം. എൽ ഇ ഡി ഇൻഡിക്കേറ്ററും എത്തിയിട്ടുണ്ട്. സ്‌പോർട്ടി മോഡൽ ആയതിനാൽ –
വിങ്ലെറ്റ്സ് പോലെ തോന്നിക്കുന്ന ഭാഗം ഹെഡ്‍ലൈറ്റിന് താഴെ വന്നിട്ടുണ്ട്. എക്സ്ഹൌസ്റ്റ് കവർ, സൈഡ് പാനലുകളും റീഡിസൈൻ ചെയ്തിട്ടുണ്ട്. ടൈൽ ലൈറ്റിങ് ഇപ്പോൾ വി4 മായി കൂടുതൽ സാദൃശ്യം –
തോന്നുന്ന രീതിയിലാണ്. ഡിസൈൻ കഴിഞ്ഞ് മെക്കാനിക്കൽ ഭാഗങ്ങളിലും 2025 വേർഷനിൽ വ്യത്യാസമുണ്ട്. പിന്നിൽ ഡിസ്ക് ബ്രേക്ക് എത്തിയെങ്കിലും എ ബി എസ് എത്തിയിട്ടില്ല.
ഗ്യാസ് ചാർജ്ഡ് പിൻ സസ്പെൻഷൻ എന്നിവയാണ് മെക്കാനിക്കലി ഉള്ള മാറ്റങ്ങൾ. ഇപ്പോഴത്തെ ട്രെൻഡ് ആയ ഇലക്ട്രോണിക്സിലും മാറ്റങ്ങൾ എത്തിയിട്ടുണ്ട്. ടി എഫ് ടി ഡിസ്പ്ലേ, റൈഡിങ് മോഡ് –
എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്തോനേഷ്യയിൽ എത്തിയ യമഹ എയ്റോസ് അടുത്ത വർഷം ഇന്ത്യയിലും എത്തും. പക്ഷേ എല്ലാ മാറ്റങ്ങളും ഇന്ത്യയിൽ എത്തുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.
Leave a comment