ഇന്ത്യയിൽ ഏറ്റവും ഓവർപ്രിസ്‌ഡ് വിലയുള്ള. എന്നാൽ ഏറ്റവും ഡിമാൻഡ് ഉള്ള ബൈക്കുകളിൽ ഒന്നാണ് യമഹ ആര് 15. ഏഴു നിറങ്ങളുള്ള ഈ സീരീസിലേക്ക് ഒരാൾ കൂടി എത്തുകയാണ്.
ടോപ് ഏൻഡ് വാരിയൻറ്റ് ആയ ആർ 15 എമ്മിലേക്കാണ് പുതിയ എഡിഷൻ എത്തുന്നത്. എന്തൊക്കെയാണ് ഇത്രയും വിലക്ക് ഇവന് കിട്ടുന്നത് എന്ന് നോക്കിയാലോ. ആർ 1 എമ്മിൻറെ ചെറു പതിപ്പായി എത്തുന്ന ഇവൻ.
പതുക്കെ ആർ 1 എമ്മിൻറെ കാർബൺ ഫിനിഷിലേക്ക് എത്തുകയാണ്. ഇപ്പോഴുള്ള വേർഷനിൽ കാർബൺ സ്റ്റിക്കർ ഫിനിഷ് ഫയറിങ്ങിൽ എത്തിയിട്ടില്ലല്ലോ. അത് ഇത്തവണ എത്തിയിട്ടുണ്ട്.
എന്നാൽ ടാങ്കിലെ കറുപ്പ് ഫിനിഷ് അടുത്ത വർഷത്തേക്കാണ് എന്ന് തോന്നുന്നു. ഒപ്പം ആർ 15 എമ്മിൽ മാത്രമുള്ള ടി എഫ് ടി ഡിസ്പ്ലേ പരിഷ്‍കരിച്ചിട്ടുണ്ട്. ഇനി മുതൽ ടേൺ ബൈ ടേൺ നാവിഗേഷൻ കൂടി –
ഈ കൺസോളിൽ തെളിയും. ഒപ്പം സ്വിച്ച് ഗിയറിലും മാറ്റമുണ്ട്. മ്യൂസിക് കണ്ട്രോൾ ചെയ്യാനുള്ള സ്വിച്ച് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെയാണ് പ്രധാന മാറ്റങ്ങൾ. ഇതിനെല്ലാം കൂടിയാണ് 10,000/- അധികം –
നൽകേണ്ടത്. 209,905/- രൂപയാണ് ഇവൻറെ കേരളത്തിലെ എക്സ്ഷോറൂം വില വരുന്നത്. എൻജിൻ, സ്പെക്, ഫീച്ചേഴ്‌സ് എന്നിവയിൽ മാറ്റമില്ല. എതിരാളികളുടെ ലിസ്റ്റ് കൂടി നോക്കിയാൽ. 400 സിസി താരം
ഇതിന് അടുത്ത് തന്നെ നിൽപ്പുണ്ട്. ഉദാഹരണം നേക്കഡ് മോട്ടോർസൈക്കിൾ ആണെങ്കിലും. പൾസർ എൻ എസ് 400, 1.85 ലക്ഷം എന്നിങ്ങനെ വാല്യൂ ഫോർ മണി തൊട്ട് താഴെ തന്നെയുണ്ട്.
Leave a comment