ഇന്ത്യയിൽ എത്താഞ്ഞിട്ടും ഏറെ ആരാധകരുള്ള ബൈക്കാണ് സിബിആർ 250 ആർആർ. ട്വിൻ സിലിണ്ടറിലെ രാജാവായ 250 ആർ ആറിന് പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ഹോണ്ട.
പ്രധാനമായും മാറ്റം വന്നിരിക്കുന്നത് എൻജിനിലാണ്. ഇൻട്ടേക്ക് പോർട്ട് ഡയമീറ്റർ, കംപ്രഷൻ റേഷിയോ കൂട്ടിയും. കംബഷൻ വോളിയം കുറക്കുകയും ചെയ്തതാണ് പുതിയ മാറ്റം. ഇതിലൂടെ 2024 സിബിആർ 250
ആർ ആറിന് എൻജിൻ റെസ്പോൺസ് കൂടുതൽ സ്മൂത്ത് ആകുന്നതിനൊപ്പം. കരുത്തിൽ ഒരു ബി എച്ച് പി കൂട്ടി 41 പി എസ് ആണ് ഇപ്പോൾ ഉല്പാദിപ്പിക്കുന്നത് കരുത്ത്. ആസിയാൻ രാജ്യങ്ങളിൽ മലേഷ്യയിലാണ് –
ഈ പുതിയ മാറ്റം വന്നിരിക്കുന്നത്. ടോർകിൽ മാറ്റമില്ല 25 എൻ എം തന്നെ. സസ്പെൻഷൻ, ബ്രേക്കിംഗ്, അഴക് അളവുകളിൽ തുടങ്ങിയവ പഴയത് തന്നെ തുടരും. എന്നാൽ ഇതിലും കരുത്തുള്ള വേർഷൻ ഹോണ്ട –
- ഓഫ് റോഡ് ബൈക്കുമായി ഹോണ്ട
- ബെംഗളൂരു വിൽ ഹോണ്ടയുടെ സാഹസിക തരംഗം
- യൂറോപ്യരെ മുഴുവൻ ഇന്ത്യയിൽ എത്തിച്ച് ഹോണ്ട
ഇന്തോനേഷ്യയിൽ പണ്ടേ അവതരിപ്പിച്ചിട്ടുണ്ട്. എസ് പി വേർഷന് 42 ബി എച്ച് പി യാണ് കരുത്ത് വരുന്നത്. എന്തായാലും നമ്മുക്ക് കണ്ടിരിക്കാൻ അല്ലേ സാധിക്കൂ. പക്ഷേ ഇന്ത്യയിൽ ഹോണ്ട സാഹസിക മാർക്കറ്റിൽ –
വലിയ ചലനങ്ങൾ ഉണ്ടാകാനുള്ള പദ്ധതിയിലാണ്. ഇന്ത്യയുടെ സ്വഭാവം അനുസരിച്ച് മോഡലുകൾ ഇറക്കുകയാണെങ്കിൽ ഭാവിയിൽ ഇവനെയും പ്രതീക്ഷിക്കാം.
Leave a comment