കെടിഎം നിരയിലെ മോസ്റ്റ് പവർഫുൾ മോഡൽ. സൂപ്പർ ഡ്യൂക്ക് 1390 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു. ഡ്യൂക്ക് ലേറ്റസ്റ്റ് ഡിസൈൻ പാറ്റേൺ തന്നെയാണ് ഇവനും പിന്തുടരുന്നത്. ഫ്രെയിം മാത്രമുള്ള
ഹെഡ്‍ലൈറ്റ് കവിൾ. ബൾക്കി ഡിസൈൻ എന്നിങ്ങനെ നീളുന്നു രൂപത്തിലെ ഹൈലൈറ്റുകൾ. ഇനി പ്രധാന സ്ഥലമായ എഞ്ചിനിലേക്ക് പോയാൽ. നേരത്തെ പറഞ്ഞത് പോലെ കെടിഎം എന്നല്ല –
ഇപ്പോഴുളത്തിൽ വച്ച് ഏറ്റവും കരുത്തുറ്റ ട്വിൻ സിലിണ്ടർ എൻജിൻ ആണ് ഇവൻറെ പവർ പ്ളാൻറ്. 1350 സിസിയിൽ ഉല്പാദിപ്പിക്കുന്ന കരുത്ത് 190 എച്ച് പി യാണ്. ടോർക്ക് വരുന്നത് 145 എൻ എം.
ഭാരമാക്കട്ടെ വെറും 200 കെ ജി മാത്രം. സസ്പെൻഷൻ പതിവ് പോലെ ഡബിൾ യൂ പി യിൽ നിന്ന് വാങ്ങിച്ചപ്പോൾ. ബ്രേക്ക് ബ്രെമ്പോ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ഇലക്ട്രോണിക്സിൻറെ ഒരു പട തന്നെ ഉണ്ടെങ്കിലും ആദ്യ 1500 കിലോ മീറ്റർ മാത്രമാണ് ഇതൊക്കെ ഉപയോഗിക്കാൻ കഴിയൂ. പിന്നെ ആവശ്യത്തിന് അനുസരിച്ച് വാങ്ങി ഉപയോഗിക്കാം.
ഡെമോ മോഡ് എന്നാണ് ഇതിനെ കെടിഎം വിളിക്കുന്നത്. എത്ര വില കൊടുക്കണം എന്നുള്ള കാര്യങ്ങൾ വഴിയേ പറയും. ഇന്ത്യയിൽ ഉടനീളം ഷോറൂമുകൾ ഉണ്ടെങ്കിലും.
- കെടിഎം 390 യുടെ ത്രിമൂർത്തികൾ എത്തി
- ഡുക്കാറ്റി വി2 പോക്കറ്റ് ഫ്രണ്ട്ലിയായി എത്തി
- ഹീറോ എക്സ്പൾസ് 420 യും അണിയറയിൽ
പ്രീമിയം നിരക്കായി ആദ്യ ഘട്ടത്തിൽ ബാംഗ്ലൂർ, പൂനെ എന്നിവിടങ്ങളിൽ ഷോറൂം ഒരുക്കുക. കൊച്ചിയിൽ രണ്ടാം ഘട്ടത്തിലും ഷോറൂം ഇല്ല എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഇനി സൂപ്പർ ഡ്യൂക്ക് 1390 ആർ ൻറെ വില വരുന്നത് 22.96 ലക്ഷം രൂപയാണ്. ഒന്നും രണ്ടും സിലിണ്ടറുകൾ കൂടുതലുള്ള എതിരാളികളാണ് സൂപ്പർ ഡ്യൂക്കിന് ഉള്ളത്.
4 സിലിണ്ടർ ഡുക്കാറ്റി സ്ട്രീറ്റ് ഫൈറ്റർ വി4 – 24,62 ലക്ഷവും, എസ് 1000 ആർ 19 ലക്ഷവുമാണ് വില വരുന്നത്. ഇനി ട്രിപ്പിൾ സിലിണ്ടർ സ്പീഡ് ട്രിപ്പിൾ ആർ എസിന് 17.95 ലക്ഷവും.
ഇവരെയൊക്കെ പിന്തളി വേണം ഇവനെ സ്വന്തമാക്കാൻ. കെടിഎം സൂപ്പർ സാഹസികനും എത്തിയിട്ടുണ്ട് പക്ഷേ …
Leave a comment