വെള്ളിയാഴ്‌ച , 14 ഫെബ്രുവരി 2025
Home International bike news ഡബിൾയൂ 230 അമേരിക്കയിൽ
International bike news

ഡബിൾയൂ 230 അമേരിക്കയിൽ

വിലകേട്ടാൽ ഞെട്ടും തരിക്കും

കവാസാക്കി ഡബിൾയൂ 230 അമേരിക്കയിൽ
കവാസാക്കി ഡബിൾയൂ 230 അമേരിക്കയിൽ

ഇന്ത്യയിൽ കവാസാക്കി 233 സിസിയിൽ സാഹസികനെ അവതരിപ്പിക്കാൻ ഒരുങ്ങി നില്കുകയാണ്. എന്നാൽ അതിന് മുൻപ് ഈ പ്ലാറ്റ്ഫോമിൽ ഡബിൾയൂ 230 റോഡ്സ്റ്ററിനെ ഇറക്കിയിരിക്കുമായാണ്.

ഇന്ത്യയിൽ അല്ല അമേരിക്കയിൽ ആണെന്ന് മാത്രം. ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാൻ ഇവൻ എത്താൻ സാധ്യതയുണ്ട്. പക്ഷേ അവിടെത്തെ വില കേട്ടാൽ ഞെട്ടി പോകും.

ആദ്യം ഡിസൈനിലേക്ക് പൊക്കാം. ഇന്ത്യയിൽ ഉണ്ടായിരുന്ന ഡബിൾ യൂ 800 ൻറെ അതേ ഡിസൈൻ ഡി എൻ എ തന്നെയാണ് ഡബിൾയൂ 230 യും പിന്തുടരുന്നത്. എന്നാൽ മോഡേൺ എലെമെന്റ്സ് കൂടി –

കവാസാക്കി ഡബിൾയൂ 230 അമേരിക്കയിൽ

കൂട്ടി ചേർത്തിട്ടുണ്ട് താനും. ക്ലാസ്സിക് മോഡേൺ കോംബോ നോക്കിയാൽ

  • റൌണ്ട് ഹെഡ് ലൈറ്റ് , എൽ ഇ ലൈറ്റ്.
  • ട്വിൻ റൌണ്ട് അനലോഗ് മീറ്റർ കൺസോൾ , ഡിജിറ്റൽ എൽ സി ഡി ഡിസ്പ്ലേ
  • 18 // 17 ഇഞ്ച് സ്പോക്ക് വീൽ + ഡിസ്ക് ബ്രേക്ക് വിത്ത് എ ബി എസ്

എന്നിങ്ങനെ ഈ മോഡേൺ കോംബോ അവസാനിക്കുമ്പോൾ. ക്ലാസിക് താരം ആയതിനാൽ ക്ലാസ്സിക് ട്ടച്ച് എടുത്ത് നിൽകണമല്ലോ. അതിനാൽ ടിയർ ഡ്രോപ്പ് ഇന്ധന ടാങ്ക്, വലിയ ഒറ്റ പീസ് സീറ്റ്.

ഓവൽ ടൈൽ ലൈറ്റ്, പീഷൂട്ടർ മഫ്ളർ എന്നിവക്കൊപ്പം ഡ്യൂവൽ ഷോക്ക് അബ്സോർബർസ്‌, പിന്നിലും. മുന്നിൽ ടെലിസ്കോപിക് സസ്പെന്ഷനുമാണ് . എൻജിൻ എയർ കൂൾഡ് 233 സിസി, –

കവാസാക്കി ഡബിൾയൂ 230 അമേരിക്കയിൽ

2 വാൽവിൻറെ കരുത്ത് ടയറിൽ എത്തിക്കുന്നത്. 6 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ്. പവറിനെ കുറിച്ച് അമേരിക്കൻ വെബ്‌സൈറ്റിൽ പറഞ്ഞിട്ടില്ല. ഏകദേശം 17 മുതൽ 20 വരെയാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ടോർക് പറയുന്നത് 19 എൻ എം. ക്ലാസ്സിക് ബൈക്കുകളുടെ വൈബ്രേഷൻ അവിടെയും പ്രേശ്നം ആണെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ വൈബ്രേഷൻ ഇല്ലാത്തതാകാൻ –

എൻജിൻ ബാലൻസർ ഘടിപ്പിച്ചിട്ടുണ്ട്. എന്നാണ് ഹൈലൈറ്റ് പോയിൻറ്. ഇനി വിലയിലേക്ക് കടന്നാൽ ഞെട്ടി തരിച്ചു പോകും. റോയൽ എൻഫീൽഡ് മോഡലുകൾക്ക് $ 4,799 ( 4.03 ലക്ഷം ) ആണെങ്കിൽ.

കെഎൽഎക്സ് 230 ഈ മാസം എത്തും
കെഎൽഎക്സ് 230 ഈ മാസം എത്തും

ഇവന് വില വരുന്നത് $ 5,599 ( 4.70 ലക്ഷം ) ആണ്. അമേരിക്കയിൽ കെഎൽഎക്സ് 230 ക്ക് വില വരുന്നത് $ 5,299 ( 4.45 ലക്ഷം )ഉം. എന്നാൽ ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത് 2 ലക്ഷത്തിന് താഴെയാണ്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

യമഹ എയ്റോസ് ആൽഫ ആയി

ഇന്ത്യയിലെ എൻട്രി ലെവൽ പ്രീമിയം സ്കൂട്ടറായ യമഹ എയ്റോസ് ൻറെ 2025 വേർഷൻ അവതരിപ്പിച്ചു. ഇന്റർനാഷണൽ...

മാർക്കോ ഫ്രം ചൈന

ചൈനക്കാർ ഇപ്പോൾ വേറെ മൂഡിലാണ്. ഡിസൈൻ, ടെക്നോളജി എന്നിവയിൽ വളരെ പിന്നിലായ ചൈനീസ് ബൈക്ക് ബ്രാൻഡുകൾ....

സി ബി 350 യുടെ ചേട്ടൻ വരുന്നു

ഹോണ്ട സി ബി 350 എത്തിയിട്ട് 4 വർഷം കഴിയുകയാണ്. അടുത്ത പടിയായി 500 റിട്രോ...

ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 സ്ക്രമ്ബ്ലെർ അവതരിപ്പിച്ചു

ഇന്ത്യയിൽ ഈയിടെ അവതരിപ്പിച്ച ബിഎസ്എ ഗോള്ഡ് സ്റ്റാര് 650 യുടെ സ്ക്രമ്ബ്ലെർ വേർഷൻ അവതരിപ്പിച്ചു. ഗോൾഡ്...