ചൊവ്വാഴ്‌ച , 14 ജനുവരി 2025
Home Bike news ആർ ആർ 310 നും കിറ്റുകളും
Bike news

ആർ ആർ 310 നും കിറ്റുകളും

വലിയ അപ്ഡേഷനും ടി വി എസിൻറെ ബുദ്ധിയും

ആർ ആർ 310 നും കിറ്റുകളും
ആർ ആർ 310 നും കിറ്റുകളും

ഇന്ത്യയിൽ സൂപ്പർ ബൈക്കുകളെ വെല്ലുന്ന ഫീച്ചേഴ്‌സുമായി എത്തുന്ന ആർ ആർ 310. ഇത്തവണയും പതിവ് തെറ്റിച്ചില്ല. അൾട്രാ പ്രീമിയം ബൈക്കുകളിൽ എത്തുന്ന പല കാര്യങ്ങളും പുത്തൻ മോഡലിൽ എത്തിയിട്ടുണ്ട്.

ആർ ആർ 310 നിൽ മാറ്റങ്ങൾ എന്ന് നോക്കിയാൽ

ആദ്യം ഡിസൈനിൽ നിന്ന് തന്നെ തുടങ്ങാം. ഡുക്കാറ്റിയെ പോലെ ഹൈ-പെർഫോമൻസ് ബൈക്കുകളിൽ എത്തുന്ന വിങ്ലെറ്റ്സ് എത്തിയിട്ടുണ്ട് ഇതൊടെ 3 കെജി ഡൌൺ ഫോഴ്സ് കൂടുതലായി ലഭിക്കും.

അതിനൊപ്പം ഡുക്കാറ്റിയിൽ കാണുന്നത് പോലെ തുറന്നിരിക്കുന്ന ക്ലച്ച്. അല്ലെങ്കിൽ ഡ്രൈ ക്ലച്ച് പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ്. ചില്ലു കൂട്ടിലുള്ള ക്ലച്ചിൻറെ നിൽപ്പ്. ബാക്കിയെല്ലാം പഴയത് പോലെ തന്നെ.

ആർ ആർ 310 നും കിറ്റുകളും

ഇനി എൻജിൻ നോക്കാം

വലിയ വർദ്ധനയാണ് കരുത്തിൽ വന്നിരിക്കുന്നത്. ആർ ടി ആർ 310 നിൽ എത്തിയ മാറ്റങ്ങൾ എല്ലാം എൻജിനിൽ എത്തിയിട്ടുണ്ട്, എങ്കിലും. കരുത്ത് അവിടെ നിന്നും ഏറെ മുന്നോട്ട് പോയി.

പഴയ ആർ ആർ 310 നിനെക്കാളും,4 പി എഎസും, 1.7 എൻ എം കൂടി. 38 പി എസ് കരുത്തും 29 എൻ എം ടോർക്കുമാണ്. 312 സിസി, ലിക്വിഡ് കൂൾഡ്, ഡി ഒ എച്ച് സി എൻജിൻ ഉല്പാദിപ്പിക്കുന്നത്.

അടുത്ത മാറ്റം ഇലക്ട്രോണിക്സിലാണ്

വലിയ ഇലക്ട്രോണിക്സ് നിര എത്തുന്നുണ്ടെങ്കിലും. സ്റ്റാൻഡേർഡ് വേർഷനിൽ എത്തുന്നത് ക്രൂയിസ് കണ്ട്രോൾ ആണ്. അങ്ങനെ വരാൻ വഴിയില്ലലോ എന്ന് ചിന്തിക്കുന്നത് സ്വാഭവികം മാത്രമാണ്.

അവിടെയാണ് ടി വി എസ് ബുദ്ധി ഉപയോഗിച്ചത്. കാറുകളിലെ പോലെ വാരിയൻറ്റ്കളിലാണ് പ്രീമിയം ഫീച്ചേഴ്‌സ് അടുക്കി വച്ചിരിക്കുന്നത്. പക്ഷേ വാരിയൻറ്റിന് പകരം കിറ്റ് ആണെന്ന് മാത്രം.

അവിടേക്ക്‌ എത്തുന്നതിന് മുൻപ്, സ്റ്റാൻഡേർഡ് വേർഷനിലെ കുറച്ചു വിശേഷങ്ങൾ കൂടി പറയാനുണ്ട്. ബേസ് വേർഷനിൽ റെഡ് നിറം മാത്രമാണ് ഉള്ളത്. മുകളിൽ പറഞ്ഞ മാറ്റങ്ങൾ എല്ലാം കൂടി 3,000/- രൂപ –

മാത്രം അധികംനൽകിയാൽ മതി. അപ്പോൾ സ്റ്റാർട്ടിങ് പ്രൈസ് വരുന്നത് 2.75 ലക്ഷം. ക്വിക്ക് ഷിഫ്റ്റർ കൂടി ചേർക്കുകയാണെങ്കിൽ 17,000/- രൂപ കൂടി നൽകണം. ഇനി ഗ്രേ നിറം ആണെങ്കിൽ 5,000/- രൂപ കൂടും.

ആർ ആർ 310 നും കിറ്റുകളും

ആർ ആർ 310 നിൻറെ വില പിടിച്ചു നിർത്തുന്നത് ഇവിടെയാണ്

രണ്ടു തരം കിറ്റുകളാണ് ഇവന് പ്രധാനമായും എത്തുന്നത്. അതിൽ ഡൈനാമിക് കിറ്റ് കുടുതൽ മികച്ച സ്പെക് തരുമ്പോൾ. ഡൈനാമിക് പ്രൊ സുരക്ഷക്കുള്ള ഇലക്ട്രോണിക്സ് ആണ് തരുന്നത്.

ഡൈനാമിക് കിറ്റ്.
  • കെ വൈ ബി യുടെ ഫുള്ളി അഡ്ജസ്റ്റബിൾ സസ്പെൻഷൻ
  • ബ്രാസ് കോട്ടഡ് ചെയിൻ
  • ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം
  • വില 18,000/-
ഡൈനാമിക് പ്രൊ കിറ്റ്.
  • വീലി കണ്ട്രോൾ
  • കോർണേറിങ് ട്രാക്ഷൻ കണ്ട്രോൾ
  • കോർണേറിങ് എ ബി എസ്
  • റിയർ ലിഫ്റ്റ് ഓഫ് കണ്ട്രോൾ
  • സ്ലോപ്പ് ഡിപെൻഡഡ്‌ കണ്ട്രോൾ
  • കോർണേറിങ് ക്രൂയിസ് കണ്ട്രോൾ
  • വില 16,000/-

ഇതോടെ എല്ലാ കിറ്റും ആണിഞ്ഞ് എത്തിയാൽ 3.31 ലക്ഷം രൂപയായിരിക്കും ഇവൻറെ എക്സ്ഷോറൂം വില വരുന്നത്. പ്രധാന എതിരാളിയായ ആർ സി 390 ക്ക് 3.21 ലക്ഷവും. ട്വിൻ സിലിണ്ടർ നിൻജ 300 ന് 3.43 ലക്ഷവുമാണ് എക്സ്ഷോറൂം വില വരുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പൾസർ ആർഎസ് നിരയിൽ കൂടുതൽ താരങ്ങൾ

ഒരു പേരിൽ ഒട്ടേറെ മോഡലുകൾ ഇറക്കുന്ന ബ്രാൻഡ് ആണ് ബജാജ്. അതിൽ ഇത്ര കാലം ആയിട്ടും...

ആർഎസ് 200 – 2025 വേർഷൻ പരീക്ഷണ ഓട്ടത്തിൽ

ഇന്ത്യയിൽ 2015 ലാണ് എൻഎസ് 200 ൻറെ സ്പോർട്സ് ടൂറെർ വേർഷനായി ആർഎസ് 200 എത്തുന്നത്....

ഹിമാലയൻ 750 മുഖം മുടിയില്ലാതെ

ഇന്ത്യയിൽ ഏറെ കാത്തിരിക്കുന്ന മോട്ടോർസൈക്കിളിൽ ഒന്നാണ് റോയല് എന്ഫീല്ഡ്  ഹിമാലയൻ 650 . എന്നാൽ 650...

ഹീറോ കരിസ്മ 421 തന്നെ ആണോ ???

വാഹന കമ്പനികൾ വരാനിരിക്കുന്ന മോഡലുകളെ പേറ്റൻറ്റ് ചെയ്യുന്നത് സർവ്വ സാധാരണയാണ്. എക്സ്പൾസ്‌ 421 ൻറെ പേറ്റൻറ്റ്...