ഇന്ത്യയിലെ ഏറ്റവും മികച്ച ഡിസൈനുള്ള ഇലക്ട്രിക്ക് സ്കൂട്ടറുകളിൽ ഒന്നാണ് ബജാജ് ചേതക്ക്. എതിരാളികളെ വച്ച് നോക്കുമ്പോൾ റേഞ്ച് കുറവാണെങ്കിലും ചേതക്കിൻറെ ഡിമാൻഡിൽ ഒരു കുറവുമില്ല. എന്നാൽ മറ്റ് മുൻനിര ഇലക്ട്രിക്ക് ബ്രാൻഡുകളെ പോലെ സ്വന്തമായൊരു ഷോറൂം ശൃംഖല ചേതക്കിന് ഇല്ല. ആകെയുള്ള രണ്ടു എക്സ്ഷോക്ലൂസിവ് ഷോറൂമുകൾ താനെ, പുനെ എന്നിവിടങ്ങളിൽ മാത്രമാണ് ബാക്കി ഇന്ത്യയിലെ മറ്റിടങ്ങളിൽ ബജാജിൻറെ പ്രീമിയം ഷോറൂം ശൃംഖലയായ കെ ട്ടി എം ഷോറൂമുകൾ വഴിയാണ് ഇപ്പോൾ വില്പന നടത്തുന്നത്.
കെ ട്ടി എമ്മിന് 10 മോഡലുകളും , ഹുസ്ക്കുർണക്ക് രണ്ടു മോഡലുകളുമാണ് ഇപ്പോൾ ഇന്ത്യയിൽ നിലവിലുള്ളത് ഈ മോഡലുകൾകൊപ്പം ചേതക് കൂടി എത്തുന്നതോടെ ഷോറൂമിൽ സ്ഥലപരിമിതി ഒരു തലവേദനയാണ്. ഒപ്പം എതിരാളികളുടെ അതിവേഗം വളരുന്ന ഷോറൂം ശൃംഖലയും കൂടി ആകുന്നതോടെയാണ് പുതിയ തീരുമാനത്തിന് വഴി വച്ചിരിക്കുന്നത്.
2023 സാമ്പത്തിക വർഷത്തിൽ ഈ രണ്ടു പ്രേശ്നത്തിനും കൂടി ഒരു ഉത്തരത്തിലേക്ക് എത്തിയിരിക്കുകയാണ് ബജാജ്. വളരുന്ന ഇലക്ട്രിക്ക് യുഗത്തിൽ വില്പന , സർവീസ്, ചാർജിങ് എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തി പുതിയ എക്സ്പിരിയൻസ് സെന്ററുകൾ അവതരിപ്പിക്കുകയാണ്. ഇന്ത്യയിൽ ഇലക്ട്രിക്ക് വിഭാഗത്തിൽ വലിയ ഓല, എഥർ എന്നിവരാണ് എക്സ്പിരിയൻസ് സെന്ററുകളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്.
Leave a comment