Saturday , 18 May 2024
Home Bike news വാഹന പ്രേമികളുടെ ആഘോഷങ്ങൾ
Bike news

വാഹന പ്രേമികളുടെ ആഘോഷങ്ങൾ

സേവ് ദി ഡേറ്റ്

biker upcoming events 2022

നമ്മുടെ നാട്ടിൽ ഉത്സവകാലമാണല്ലോ, പെരുന്നാളും പൂരവുമായി ആഘോഷങ്ങൾ പൊടി പൊടിക്കുമ്പോൾ നമ്മൾ വാഹനങ്ങളെ ഇഷ്ട്ടപ്പെടുന്നവരുടെയും ആഘോഷങ്ങൾ ഇങ്ങെത്തി കഴിഞ്ഞു. പ്രധാനപ്പെട്ട നാലു ആഘോഷങ്ങളുടെ ഓർമ്മ പ്പെടുത്തലാണ്.  

ആദ്യം രണ്ടു ആഘോഷത്തിലേക്കാണ് അവിടെ രണ്ടു സ്ഥലത്തും പൊതുവായി നടക്കുന്നത് റൈസ്, എക്സ്പേർട്ട് സെക്ഷൻ, സ്റ്റാളുകൾ, മ്യൂസിക് സ്റ്റേജ് എന്നിങ്ങനെ നീളുന്നു ആഘോഷങ്ങളുടെ വെന്യൂ. ഇതിനൊപ്പം ഇവർ തമ്മിലുള്ള ചേർച്ച  ഇന്ത്യയുടെ പാർട്ടി ഹബായ ഗോവയിലാണ് രണ്ടും നടക്കുന്നത് എന്നാണ്.  

റോയൽ എൻഫീൽഡ് സംഘടകരായുള്ള റൈഡർ മാനിയയിൽ നവംബർ 18,19,20 എന്നീ ദിവസങ്ങളിലയാണ് നടക്കുന്നത്.  അവിടെയുള്ള മറ്റൊരു ഹൈലൈറ്റ് നമ്മൾ കാത്തിരിക്കുന്ന ഒരാളെ അവിടെ അവതരിപ്പിക്കും എന്നുള്ളതാണ്.  3500 രൂപയാണ് ടിക്കറ്റ് നിരക്ക്.  

രണ്ടാമതായി എത്തുന്നത് ഇന്ത്യൻ ബൈക്ക് വീക്ക് ആണ് ഡിസംബർ 2 , 3 തിയ്യതിക്കളിൽ നടക്കുന്ന ഈ ഉത്സവം  ബി എം ഡബിൾ യൂ മോട്ടോറാടിൻറെ സ്റ്റാൾ വരെയുണ്ടെന്ന് മനസ്സിലാകുമ്പോളാണ് പരിപാടിയുടെ വ്യാപ്തി നമുക്ക് മനസിലാക്കുക. അവിടെത്തെ ടിക്കറ്റ് നിരക്ക് രണ്ടു ദിവസത്തെ പരിപാടിക്ക് 2600 രൂപയാണ്.  

ഈ ഹൈലൈറ്റുകൾക്കൊപ്പം നമ്മളെ പോലെ ബൈക്കുകളെ ഇഷ്ട്ടപ്പെടുന്നവരുടെ വലിയൊരു ലോകവും ബൈക്കുകളിലെ വിൻറ്റേജ് മുതൽ സൂപ്പർ താരങ്ങൾ വരെ അവിടെ ഉണ്ടാകും.  

ഫെസ്റ്റിവലുക്കളുടെ ഇടയിൽ ഇനി വരുന്നത് എക്സ്പോകളാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇ ഐ സി എം എ 2022, നവംബർ 8 മുതൽ 13 വരെ  ഇറ്റലിയിലെ മിലാനിൽ തിരിതെളിയുമ്പോൾ പ്രമുഖരുടെ ഇനി വരാൻ പോകുന്ന ഭാവിയിലെ ബൈകുക്കളെല്ലാം അവിടെ കാണാം. ഒപ്പം നേരത്തെ പറഞ്ഞിരുന്ന റോയൽ എൻഫീൽഡ് ആദ്യം എത്തുന്നതും അവിടെയായിരിക്കും. പിന്നെയൊരു എക്സ്പോ നടക്കുന്നത് നമ്മുടെ ഡൽഹിയിലാണ് കഴിഞ്ഞ കാലത്തെ പ്രതാപമില്ലെങ്കിലും ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്ന മോഡലുകളുടെ ഒരു ചെറിയ ഉള്ളടകം ജനുവരി 13 മുതൽ 18 വരെ ഡൽഹിയിൽ കാണാം.  

രെജിസ്ട്രേഷൻ ലിങ്ക്

https://register.indiabikeweek.in/select-pass

റൈഡർ മാനിയ 2022- https://www.royalenfield.com/in/en/rides/events/rider-mania-2022/register/

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

വലിയ വില കുറവുമായി ആർ ട്ടി ആർ 160

ഇന്ത്യയിൽ 160 നിരയിൽ വലിയ മത്സരമാണ് നടക്കുന്നത്. അതിന് തിരി കൊളുത്തിയത് ആർ ട്ടി ആർ...

ഇസഡ് എക്സ് 4 ആർ ഉഷാർ …

ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ഏറ്റവും വില കൂടിയ 400 സിസി ബൈക്കിന് കിട്ടിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനായി...

എക്സ്ട്രെയിം 125 ആറിന് ഹൈ ഡിമാൻഡ്

ഇന്ത്യയിൽ ഹീറോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിൾ ആയ മാവ്റിക്കിനെ അവതരിപ്പിച്ച അന്ന് തന്നെയാണ്. എക്സ്ട്രെയിം നിരയിലെ...

1.3 ലക്ഷം ഡിസ്‌കൗണ്ടുമായി മോട്ടോ മോറിനി

2022 നവംബറിൽ വലിയ കുത്തൊഴുക്കാണ് ഇന്ത്യയിലേക്ക് ചൈനീസ് ബ്രാൻഡുകൾ നടത്തിയിരുന്നത്. എന്നാൽ ഒന്നര വർഷം പിന്നിടുമ്പോൾ...