എൻഫീൽഡ് തങ്ങളുടെ വരാനിരിക്കുന്ന രണ്ടു മോഡലുകൾ ഇഐസിഎംഎ 2024 ൽ എത്തിച്ചപ്പോൾ. കെടിഎം ഒട്ടും മോശം ആക്കിയില്ല മൂന്ന് മോഡലുകളെയാണ് 390 നിരയിൽ എത്തിച്ചത്.
ഇവരൊക്കെ 2025 ൽ എത്തുമെങ്കിലും ഇന്ത്യയിൽ എത്തുമോ എന്നുള്ള കാര്യം സംശയമാണ്. കാരണം എന്താണ് എന്ന് ഇവരുടെ സ്പെക് കണ്ടാൽ മനസ്സിലാകും.
ഇന്ത്യയിൽ എത്തുന്ന സാഹസികൻ 390 യിൽ നിന്ന് തന്നെ തുടങ്ങാം.
- സൂപ്പർ ആഡ്വഞ്ചുവറിൽ നിന്നാണ് ഡിസൈൻ വരുന്നത്.
- വലിയ വിൻഡ് സ്ക്രീൻ, സെമി ഫയറിങ് , ഉയർന്ന മഡ്ഗാർഡ് മുന്നിലെ വിശേഷങ്ങൾ എങ്കിൽ.
- പിന്നോട്ട് പോകുമ്പോൾ തടി കുറഞ്ഞു വരുന്നു.
- ചെറിയ നാരൗ സീറ്റ് , പക്ഷേ സീറ്റ് ഹൈറ്റ് 885 എം എം, ചെറിയ പിൻ മഡ്ഗാർഡ്
- ഇനി താഴോട്ട് ഇറങ്ങിയാൽ 21 // 18 ഇഞ്ച് വീൽ വിത്ത് സ്പോക്ക് വീൽ ട്യൂബ്ഡ്
- പുതിയ 399 സിസി എൻജിൻ പുതിയ ഡ്യൂക്കിൽ കണ്ടത് തന്നെ
- ലോങ്ങ് ട്രാവൽ സസ്പെൻഷൻ , ഡ്യൂവൽ പർപ്പസ് ടയറുകൾ
എന്നിങ്ങനെ നീളുന്നു ഹൈലൈറ്റുകൾ. ഇലക്ട്രോണിക്സ് ക്രൂയിസ് കണ്ട്രോൾ ഉൾപ്പടെ ഒരു പട തന്നെ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പോൾ അതിനെ കുറിച്ച് വ്യക്തായില്ലാത്തതിനാൽ അങ്ങോട്ടേക്ക് പോകുന്നില്ല.
ഒപ്പം സീറ്റ് ഹൈറ്റ് തുടങ്ങിയ കാര്യങ്ങൾ കണ്ട് ഞെട്ടേണ്ട. ഇന്ത്യയിൽ എക്സ് വേർഷൻ ഉണ്ടാകുമെന്ന് കെടിഎം അറിയിച്ചിട്ടുണ്ട്. ഇത് ടോപ് ഏൻഡ് വേർഷൻ ആർ ആണ്. ഇനി യൂ ടേൺ എടുത്ത് കസിൻറെ അടുത്ത്.
എൻഡ്യൂറോ ആർ സാഹസികൻറെ ഫയറിങ് എടുത്ത് കളയുന്നു. ചെറിയ ഇന്ധനടാങ്ക് കൂടി എത്തുന്നതോടെ എൻഡ്യൂറോ കാഴ്ചയിൽ റെഡി. എൻജിൻ, സസ്പെൻഷൻ , ബ്രേക്കിംഗ് എന്നിവയിൽ വലിയ –
മാറ്റം ഉണ്ടാകാൻ വഴിയില്ല. അളവുകൾ പുറത്ത് വന്നു തുടങ്ങിയാൽ അത് കൂടുതൽ വ്യക്‌തമാകും. അത് കഴിഞ്ഞ് എസ് എം ആർ സി യിലേക്ക് എത്തുമ്പോൾ ടയർ, സസ്പെൻഷൻ എന്നിവ റോഡ് വേർഷൻ –
ആകുന്നതിനൊപ്പം റൈഡിങ് ട്രൈആംഗിൾ കുറച്ചു കൂടി സ്‌പോർട്ടി ആവാനും സാധ്യതയുണ്ട്. ഇതൊക്കെയാണ് പുത്തൻ മോഡലുകളുടെ വിശേഷങ്ങൾ വരുന്നത്.
എന്തുകൊണ്ട് ഇന്ത്യയിൽ എത്തുന്നില്ല
ഇനി എഡിവി ഒഴികെയുള്ളവർ എന്തുകൊണ്ട് ഇന്ത്യയിൽ എത്തുന്നില്ല എന്ന് ചോദിച്ചാൽ. ടാങ്കിൻറെ ശേഷി കുറവ്, ഒരാവശ്യത്തിന് വേണ്ടി മാത്രമായാണ് ഇവരെ ഉപയോഗിക്കാൻ സാധിക്കു.
ലൈറ്റ് വൈറ്റും മാരക പെർഫോർമൻസുമായി എത്തുന്ന ഇവരെ. ഇന്ത്യൻ റോഡുകൾക്ക് അത്ര അനുയോജ്യമല്ല. ഇമേജ് തകരാറിലായി കൊണ്ടിരിക്കുന്ന കെടിഎം വീണ്ടും ഇവരെ –
- കെടിഎം 125 ലൈറ്റ് വൈറ്റ് ആകുന്നു
- കെടിഎം ഡ്യൂക്ക് 490 യുടെ പകരക്കാരൻ 690 വരുന്നു
- കെടിഎം ബിഗ് ബൈക്ക് റ്റു ഇന്ത്യ
ഇന്ത്യയിൽ ഇറക്കി ശവപ്പെട്ടിയിലെ അവസാന ആണി അടിക്കുമെന്ന് തോന്നുന്നില്ല. എന്തായാലും എത്താനുള്ള സാധ്യത വളരെ കുറവാണ്. അടുത്ത എപ്പിസോഡ് ഹീറോയുടെ അടുത്തേക്കാണ്.
Leave a comment