ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ റേസിംഗ് ഇവെന്റുകൾ ഒന്നാണ് ഐലോഫ് മാൻ ടൂറിസ്റ്റ് ട്രോഫി. പബ്ലിക് റോഡുകൾ റൈസ് ട്രാക്ക് ആക്കി നടത്തുന്ന റേസിംങ്ങിലെ ഇതിഹാസ റൈസറിൽ ഒരാളാണ് ജോൺ മാക്ഗിന്നസ്. ട്ടി ട്ടി റേസിങ്ങിന് പുറമേ ഇന്റർനാഷണൽ റേസിങ്ങിലും വിജയക്കൊടി പാറിച്ച ഇദ്ദേഹത്തിൻറെ 30 വർഷത്തെ സമഗ്ര സംഭാവന മുൻ നിർത്തി. ആകെ 30 യൂണിറ്റുകൾ മാത്രം നിർമ്മിക്കുന്ന ഹോണ്ട സി ബി ആർ 1000 ആർ ആർ – ആർ എസ് പിയുടെ ലിമിറ്റഡ് എഡിഷൻ ഒരുക്കുന്നത്.
ലിമിറ്റഡ് എഡിഷൻറെ പ്രത്യകതകൾ നോക്കിയാൽ
വെളുപ്പ്, ചുവപ്പ്, ഗോൾഡൻ നിറത്തിലാണ് ഇവൻറെ ഗ്രാഫിക്സ് ഒരുക്കിയിരിക്കുന്നത്. ഒപ്പം എയർ ബോക്സിൽ മാക്ഗിന്നസിൻറെ ഒപ്പ്. കറുത്ത അലോയ് വീലിൽ ഗോൾഡൻ സ്ട്രിപ്പ്, മാക്ഗിന്നസിൻറെ മുപ്പത് വർഷങ്ങളെ സൂചിപ്പിക്കുന്ന കൊത്തിയെടുത്ത ത്രീഡി ലോഗോ, അക്രയുടെ എക്സ്ഹൌസ്റ്റ്, മുന്നിലും പിന്നിലും കാർബൺ ഫൈബർ കൊണ്ട് നിർമ്മിച്ച മഡ്ഗാർഡ്, വലിയ വിൻഡ്സ്ക്രീൻ, മേറ്റ്സെല്ലെറിൻറെ ട്രാക്ക് ടയറും, റോഡ് ടയറും നൽകുന്നതിനൊപ്പം ഡെലിവറി നൽകുന്നത് സാക്ഷാൽ ജോൺ മാക്ഗിന്നസ് എന്നതാണ് ഈ ലിമിറ്റഡ് എഡിഷൻറെ ഏറ്റവും വലിയ ഹൈലൈറ്റ്.
ഇനി വിലയിലേക്ക് കടക്കാം സി ബി ആർ 1000 ആർ ആർ – ആർ എസ് പി ക്ക് 23,499 സ്റ്റെർലിങ് പൗണ്ട് ( ഏകദേശം 22.7 ലക്ഷം ) ആണ് സ്റ്റാൻഡേർഡ് മോഡലിന് ഇപ്പോൾ യൂറോപ്പിലുള്ള വില. എന്നാൽ ഈ ഇതിഹാസം ഡെലിവറി നൽകുന്ന ലിമിറ്റഡ് എഡിഷന് 30,000 സ്റ്റെർലിങ് പൗണ്ട് ഏകദേശം 29 ലക്ഷം ഇന്ത്യൻ രൂപ വരും.
Leave a comment