ചൈനീസ് ഇരുചക്രങ്ങളുടെ ഒരു കുത്തൊഴുക്കാണല്ലോ കുറച്ചു നാളുകളായി ഇന്ത്യയിൽ. ഇവർക്കെല്ലാം ഒരു പ്രത്യകതയുണ്ട് എല്ലാവരും ബെനെല്ലിയുടെ കൈപിടിച്ചാണ് എത്തുന്നത്. എന്നാൽ ഇവരുടെ മുകളിൽ ഒരാളുണ്ട് ക്യു ജെ മോട്ടോർസ് ബെനെല്ലിയെ സ്വന്തമാക്കിയ ചൈനീസ് കമ്പനി. ഇലക്ട്രിക്ക്, പെട്രോൾ എന്നിങ്ങനെ രണ്ടു നിരയിലുമായി 30 ഓളം മോഡലുകൾ വില്പന നടത്തുന്നത്തിനോടൊപ്പം അഞ്ചോളം ബ്രാൻഡുകൾ ക്യു ജെ യുടെ കിഴിൽ അണിനിരക്കുന്നുണ്ട്, ഹാർലി ഡേവിഡ്സണുമായി പങ്കാളിത്തമുള്ള കമ്പനി, എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ്.
നവംബറോടെയാണ് ക്യു ജെ ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യയിൽ വലിയ പരിചയമുള്ള ബെനെല്ലി, കീവേ ഷോറൂമുകൾ വഴിയല്ല ക്യു ജെ മോഡലുകൾ വിപണിയിൽ എത്താൻ ഒരുങ്ങുന്നത്. സോൺറ്റെസ്, മോട്ടോ മോറിനി എന്നിവർ വിൽക്കുന്ന മോട്ടോ വാൾട്ട് ഷോറൂം ശൃംഖല വഴിയാണ്.
മൂന്ന് ഇരട്ട സിലിണ്ടറും ഒരു സിംഗിൾ സിലിണ്ടർ മോഡലും റോളെക്സിൻറെ അല്ല ക്യു ജെയുടെ നിരയിലുണ്ട് . വലിയ താര നിര തന്നെ ക്യു ജെ യുടെ പകലുണ്ടെങ്കിലും ഇന്ത്യയിലെ കീവേയുടെ കൈയിലുള്ള ഏകദേശ മോഡൽ ഈ ബ്രാൻഡിലും വിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാകാം കീവേ ഷോറൂമിൽ നിന്ന് ക്യു ജെ യെ മാറ്റിയത്.
Leave a comment