ഞായറാഴ്‌ച , 19 ഏപ്രിൽ 2026
Home Bike news കെടിഎം ഡ്യൂക്ക് 490 യുടെ പകരക്കാരൻ 690 വരുന്നു
Bike news

കെടിഎം ഡ്യൂക്ക് 490 യുടെ പകരക്കാരൻ 690 വരുന്നു

ഇന്ത്യയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും

കെടിഎം ഡ്യൂക്ക് 490 യുടെ പകരക്കാരൻ 690 വരുന്നു
കെടിഎം ഡ്യൂക്ക് 490 യുടെ പകരക്കാരൻ 690 വരുന്നു

125 മുതൽ 1390 സിസി വരെ മോഡലുകൾ കെടിഎമ്മിൻറെ പക്കലുണ്ട്. എന്നാൽ 390 കഴിഞ്ഞാൽ 790 വരെ വലിയ ഒരു വലിയ ഗ്യാപ്പുണ്ട്. അത് പരിഹരിക്കാനായി ട്വിൻ സിലിണ്ടർ കെടിഎം ഡ്യൂക്ക് 490 –

അവതരിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചെങ്കിലും. പുതിയ പ്ലാറ്റ്ഫോം നിർമ്മിക്കേണ്ടി വരുന്ന അധിക ചിലവ് കണ്ട് പിൻവലിയുകയാണ് ചെയ്തത്. പക്ഷേ ഗ്യാപ്പ് അടക്കുന്നത് അത്യാവശ്യമായതിനാൽ 790 യുടെ –

പ്ലാറ്റ്ഫോം ഉപയോഗിച്ച് 690 ഒരുക്കുകയാണ് എന്ന് നേരത്തെ അറിയിച്ചിരുന്നു. ഡിസൈൻ, ഡെവലപ്പ്മെൻറ്റ് കഴിഞ്ഞ് ഇതാ കെടിഎം ഡ്യൂക്ക് 690 പരീക്ഷണ ഓട്ടം തുടങ്ങിയിരിക്കുകയാണ്.

കെടിഎം ഡ്യൂക്ക് 490 യുടെ പകരക്കാരൻ 690 വരുന്നു

സ്പോട്ട് ചെയ്ത മോഡലിൻറെ വിശേഷങ്ങൾ നോക്കിയാൽ, ഒറ്റ നോട്ടത്തിൽ 790 യുമായി വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും. കപ്പാസിറ്റി കുറഞ്ഞതിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

  • ഷാസി, സബ്ഫ്രെയിം എന്നിവ 790 ഡ്യൂക്കിന്റെ തന്നെ ആണെങ്കിലും
  • എൻജിൻ കപ്പാസിറ്റി കുറഞ്ഞ് 799 ൽ നിന്ന് 650 സിസി ട്വിൻ സിലിണ്ടറിലേക്ക് എത്തും
  • കരുത്ത് 70 – 80 പി എസിന് അടുത്ത് പ്രതീക്ഷിക്കാം
  • 790 യെ അപേക്ഷിച്ച് സിലിണ്ടർ ഹെഡ്, കൂളിംഗ് സിസ്റ്റം എന്നിവയിൽ മാറ്റമുണ്ട്
  • റൈഡിങ് ട്രൈആംഗിൾ കുറച്ചു കൂടി മയപ്പെടുത്തിയിട്ടുണ്ട് എന്നും സ്പൈ ഷോട്ടിൽ കാണാം

ഇനി ഇന്ത്യയിൽ ഇവൻ എന്താണ് വലിയ മാറ്റം ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ. 490 മാറി 690 ആയെങ്കിലും. ബൈക്ക് നിർമ്മിക്കുന്ന കാര്യത്തിൽ മാറ്റമില്ല, ഇന്ത്യയിൽ തന്നെ. അതുകൊണ്ട് തന്നെ വിലയിൽ –

ഞെട്ടിക്കാൻ വലിയ സാധ്യതയുണ്ട്. കവാസാക്കി ഇസഡ് 650 യുടെ പരിസര പ്രദേശങ്ങളിൽ വില വരാം. ഏകദേശം 7 ലക്ഷത്തിന് താഴെ. പക്ഷെ ലോഞ്ച് വരുന്നത് അടുത്ത വർഷം അവസാനത്തോടെ ആയിരിക്കും.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...