2018 ലാണ് കവാസാക്കി തങ്ങളുടെ 400 സിസി സ്പോർട്സ് ബൈക്കായ നിൻജ 400 നെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്റർനാഷണൽ മാർക്കറ്റിൽ എത്തി ചൂട് മാറും മുൻപ് തന്നെ ഇവിടെയും എത്തിയ –
ബൈക്കിന് പൊള്ളുന്ന വിലയായിരുന്നു. പൂർണ്ണമായി ഇറക്കുമതി ചെയ്ത് എത്തിയ ഇവന് 4.69 ലക്ഷം ആയിരുന്നു അന്നത്തെ എക്സ് ഷോറൂം വില. അന്ന് വില്പനയിൽ ഉണ്ടായിരുന്ന ഇസഡ് 650 ക്ക് –
വില വരുന്നതാക്കട്ടെ 4.99 ലക്ഷം. ഇറങ്ങിയപ്പോൾ തന്നെ വില കാരണം എയറിൽ കയറിയ ഇവനെ. വില കുറക്കാനായി ഒരു നടപടിയും കവാസാക്കി എടുത്തതുമില്ല. ബി എസ് 6 മലിനീകരണ ചട്ടം വന്നപ്പോൾ –
കുറച്ചു നാൾ പിൻവാങ്ങിയെങ്കിലും തിരിച്ചെത്തിയ നിൻജ 400 അപ്പോഴും വിലയുടെ കാര്യത്തിൽ അത്ര വലിയ കോമ്പ്രോമൈസ് ഒന്നും ചെയ്തില്ല. അതുകൊണ്ട് തന്നെ ആരും തിരിഞ്ഞു നോക്കിയതുമില്ല. അന്ന് 400 –
സിസി മാർക്കറ്റിൽ ഇവന് പ്രധാന എതിരാളികൾ സിംഗിൾ സിലിണ്ടർ മോഡലുകൾ ആയിരുന്നു. എന്നാൽ ഇപ്പോൾ പടിയിറങ്ങുമ്പോൾ ട്വിൻ സിലിണ്ടറിൽ തന്നെ വലിയ മത്സരമാണ് നടക്കുന്നത്.
അപ്രിലിയ ആർ എസ് 457 (4.1 ലക്ഷം), യമഹ ആർ 3 ( 4.64 ലക്ഷം ) എന്നിവരുടെ ഒപ്പമായിരിക്കും പകരക്കാരനായ നിൻജ 500 ഏറ്റുമുട്ടേണ്ടി വരുക. അന്ന് നിൻജ 400 ൻറെ തലയിൽ ഉള്ള ഉയർന്ന വില എന്ന മാൻഡ്രാക്ക് 500 ൻറെ –
തലയിലും ഇപ്പോഴുമുണ്ട്. അത് തിരുത്തി വില കുറവിൽ അവതരിപ്പിച്ചാൽ, നിൻജ 300 പോലെ ഏറെ നാൾ ഇവിടെ നിൽക്കാം. അല്ലെങ്കിൽ 400 ൻറെ അതേ ഭാവി തന്നെ ആയിരിക്കും ഇവനും എന്ന കാര്യത്തിൽ സംശയം വേണ്ട
Leave a comment