കെടിഎമ്മിൻറെ ബിഗ് ബൈക്കുകൾ ഇന്ത്യയിൽ എത്തുന്നു എന്ന വാർത്തകൾ നേരത്തെ ഉണ്ടായിരുന്നു. അന്ന് പറഞ്ഞിരുന്ന മോഡലുകളെക്കാളും വലിയ താരങ്ങളെയാണ് കെടിഎം ഇന്ത്യയിൽ എത്തിക്കുന്നത് –
എന്നാണ് അവസാനം വരുന്ന റിപ്പോർട്ടുകൾ. ലിസ്റ്റ് നോക്കിയാൽ ഏറ്റവും താഴെ നിന്ന് തുടങ്ങാം. ജാപ്പനീസ് താരങ്ങൾ കണ്ണ് വക്കുന്ന മിഡ്‌ഡിൽ വൈറ്റ് സാഹസിക നിരയിലേക്കാണ് ആദ്യ താരം, 890 എ ഡി വി.
889 സിസി, ട്വിൻ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തുന്ന ഇവന് 103 എച്ച് പി യാണ് കരുത്ത്. സാഹസിക രൂപം, സ്പോക്ക് വീലുകൾ, 20 ലിറ്റർ ഇന്ധനടാങ്ക്, വലിയ നിര ഇലക്ട്രോണിക്സ് എന്നിങ്ങനെ –
നീളുന്നു 890 സാഹസികൻറെ ഹൈലൈറ്റുകൾ. ഇതിനൊപ്പം ഡെമോ മോഡ് ഇന്ത്യയിൽ എത്തുമോ എന്ന് കണ്ട് തന്നെ അറിയണം. പഴയ മോഡലുകൾ മാത്രമല്ല ഇപ്പോൾ ഇറങ്ങിയ മോട്ടോർസൈക്കിളും ഇന്ത്യയിൽ –
എത്തുന്നുണ്ട്. പുതിയ ഡ്യൂക്കിന്റെ മുഖമായി ആദ്യം എത്തിയ 990 യാണ് അടുത്ത താരം. 947 സിസി ട്വിൻ സിലിണ്ടർ എൻജിന് കരുത്ത് 123 എച്ച് പിയാണ്. ഇവൻറെ ലക്ഷ്യം ഇന്ത്യയിലെ വലിയ മാർക്കറ്റുകളിൽ –
ഒന്നാണ്. സൂപ്പർ താരങ്ങളിൽ സൂപ്പർ വില്പന നടത്തുന്ന ഇസഡ് 900 ൻറെ കോഴി കൂട്ടിലാണ് ഇവൻറെ കണ്ണ്. ഇനി അടുത്ത് എത്തുന്നത് ട്വിൻ സിലിണ്ടറിലെ ടോപ്പ് ഏൻഡ് മോഡലായ 1390 സൂപ്പർ ഡ്യൂക്ക് ആർ –
ആണ്. 1350 സിസി, ട്വിൻ സിലിണ്ടർ എൻജിന് കരുത്ത് 190 എച്ച് പി യും, ആകെ ഭാരം 200 കെ ജിയുമാണ്. 990 യെ പോലെ ഇവനും മത്സരിക്കുന്നത് 4 സിലിണ്ടർ ബൈക്കുമായാണ്. എന്നാൽ അവന് സിലിണ്ടർ രണ്ടെണ്ണം –
കൂടിയതിനൊപ്പം സൂപ്പർ ചാർജർ കൂടി ഉണ്ടെന്ന് മാത്രം. ആരാണെന്ന് മനസ്സിലായവർ ഒന്ന് കമൻറ്റ് ചെയ്യണേ. ഒപ്പം അധികം വൈകാതെ എത്തുന്ന ഇവന്മാരെയെല്ലാം ഇന്ത്യയിൽ ഉടനെ തന്നെ പരീക്ഷണ ഓട്ടത്തിന് –
- കെടിഎം 1390 ൽ സ്പെഷ്യൽ ഗസ്റ്റ്
- പുതിയ ആർ സി യുടെ ഡിസൈൻ ഇവിടെയുണ്ട്
- അപ്രിലിയയുടെ സാഹസികന് പൊള്ളുന്ന വില
ഇറക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്. കഴിഞ്ഞ തവണത്തെ പോലെ തോന്നിയ വില അല്ലാ ഇവർക്കൊക്കെ ഇടുന്നതെങ്കിൽ ഇവന്മാർ തരംഗമാകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.
ഇവർക്ക് വേണ്ടി ഷോറൂമുകളും ഒരുങ്ങുന്നുണ്ട് എന്നാണ് വാർത്തകൾ. കെടിഎം ന് വലിയ ഷോറൂം നിര ഉണ്ടെങ്കിലും തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമേ ഇവൻറെ വില്പന നടത്തു.
Leave a comment