2022 നവംബറിൽ വലിയ കുത്തൊഴുക്കാണ് ഇന്ത്യയിലേക്ക് ചൈനീസ് ബ്രാൻഡുകൾ നടത്തിയിരുന്നത്. എന്നാൽ ഒന്നര വർഷം പിന്നിടുമ്പോൾ അത്ര നല്ല റിപ്പോർട്ടുകൾ അല്ല പുറത്ത് വരുന്നത്. അന്ന് എത്തിയ-
ചൈനീസ് ബ്രാൻഡുകളിൽ ഏറ്റവും വലിയ കമ്പനിയായ മോട്ടോ മോറിനിയും ഇപ്പോൾ വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മോട്ടോ മോറിനിയുടെ എ ഡി വി നിരയായ എക്സ് ക്യാപ്പ് 650 ക്ക് –
വില വരുന്നത് 5.99 ലക്ഷം രൂപയാണ്. 2023 എഡിഷനെക്കാളും 1.31 ലക്ഷം കുറവ്. ഇനി ഓഫ് റോഡ് വാരിയൻറ് ൻറെ വില നോക്കിയാൽ 6.49 ലക്ഷം രൂപയാണ്. ഏതാണ്ട് 1 ലക്ഷം രൂപ ഡിസ്‌കൗണ്ട്.
ഇന്ത്യയിൽ എതിരാളിയായ വേർസിസ് 650 യുമായി വിലയുടെ കാര്യത്തിലും ഇവന് ഇപ്പോൾ വലിയ മുൻതൂക്കം കിട്ടുന്നുണ്ട്. വേർസിസ് 650 ക്ക് 7.77 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.
എൻജിൻ 649 സിസി ലിക്വിഡ് കൂൾഡ് എൻജിൻ, 60 എച്ച് പി കരുത്തും 54 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. ഒപ്പം 650 നിരയിൽ തന്നെ ഏറ്റവും കൂടുതൽ ഫീച്ചേഴ്‌സ് ഉള്ള മോഡലുകളിൽ-
ഒന്നാണ് എക്സ് ക്യാപ്. എൽ ഇ ഡി ലൈറ്റിങ്, ട്ടി എഫ് ട്ടി ഡിസ്പ്ലേ ,ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി, റൈഡിങ് മോഡ്, യൂ എസ് ബി ചാർജിങ് പോർട്ട്, സ്പോക്ക് വിത്ത് ട്യൂബ്ലെസ്സ് ടയർ എന്നിങ്ങനെ നീളുന്നു ആ നിര.
വില കുറച്ചതിനൊപ്പം ഇന്ത്യയിൽ മോട്ടോ മോറിനി തുടങ്ങിയ ചൈനീസ് ബ്രാൻഡുകൾ ക്ലച്ച് പിടിക്കാൻ. ഷോറൂം നെറ്റ്വർക്ക്, ബ്രാൻഡ് വാല്യൂ തുടങ്ങിയ കടമ്പകൾ കൂടി കടക്കേണ്ടതുണ്ട്.
Leave a comment