കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ ആദ്യ ഇലക്ട്രിക്ക് ബൈക്കിൻറെ വിശേഷങ്ങൾ ആണ് അറിഞ്ഞതെങ്കിൽ. ഇനി എത്തുന്നത് 2025 ൽ വിപണിയിൽ എത്താൻ ഒരുങ്ങി നിൽക്കുന്ന എൻഫീൽഡ് മോഡലുകളെയാണ്.
ആദ്യമായി എത്തുന്നത് നമ്മുടെ കരടി തന്നെ. ഇന്റർസെപെറ്റർ 650 യെ അടിസ്ഥാനപ്പെടുത്തി എത്തുന്ന ബെയർ 650. 3.39 ലക്ഷമാണ് ഇവൻറെ വിലയായി വരുന്നത്. ലോഞ്ച് ഡേറ്റ് ഇപ്പോൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും.
ഈ മാസം 22 ന് നടക്കുന്ന മോട്ടോവേഴ്സിൽ ലോഞ്ച് ഡേറ്റ് തുടങ്ങിയ കാര്യങ്ങൾ പുറത്ത് വരും. ഇനി എത്തുന്നത് ക്ലാസ്സിക് 650 യാണ് . റോയൽ എൻഫീൽഡിൻറെ ജീവ വായുവിന് പുതിയ എൻജിൻ.
- ഇലക്ട്രിക്ക് ബൈക്ക് മായി എൻഫീൽഡ്
- ഡുക്കാറ്റി പോക്കറ്റ് ഫ്രണ്ട്‌ലിയായി എത്തുന്നു
- ഡബിൾയൂ 230 അമേരിക്കയിൽ
650 സീരിസിലെ എൻജിനൊപ്പം ക്ലാസിക് ഡി എൻ എ ഡിസൈൻ ഒരു മാറ്റമില്ലാതെ ഇവനിൽ എത്തും. ഭാരത്തിൽ ഇപ്പോഴുള്ള 650 സീരിസിൽ ഒന്നാമൻ ആണെങ്കിലും. വിലയുടെ കാര്യത്തിൽ –
ഇന്റർസെപ്റ്ററിൻറെ താഴെ നിൽകുമെന്നാണ് കരക്കമ്പി. ഇവനെയും മോട്ടോവേഴ്സിൽ വച്ച് വില , ലോഞ്ച് ഡേറ്റ് തുടങ്ങിയ കാര്യങ്ങൾ അറിയിക്കും. 2025 ൽ കെ ടി എം തങ്ങളുടെ 390 ത്രിമൂർത്തികളെ –
അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ ….
Leave a comment