ഡുക്കാറ്റിയുടെ മെയിൻ ഹൈലൈറ്റുകളാണ് ഡിസൈൻ , ടെക്നോളജി , പെർഫോമൻസ് എന്നിവ. ഇതിനൊപ്പം വിലയിലും പരിപാലന ചിലവും കൈ പൊളിക്കുമെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ ആ ചീത്തപേര് കുറക്കാൻ ഒരുങ്ങുകയാണ് ഡുക്കാറ്റി വി2.
പാനിഗാലെ, സ്ട്രീറ്റ് ഫൈറ്റർ – വി4 എന്നിവർക്ക് വന്ന മൈക്ക് ഓവർ പാനിഗാലെ, സ്ട്രീറ്റ് ഫൈറ്റർ വി2 വിലും എത്തിയിട്ടുണ്ട്.
2025 എഡിഷൻറെ മെയിൻ ഹൈ ലൈറ്റ് അതൊന്നും അല്ല, എൻജിനിലാണ്. അത് കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞതുകൊണ്ട് ഇനി അങ്ങോട്ട് പോകുന്നില്ല. ഇന്നത്തെ വിഷയം അതല്ലല്ലോ.
കടിച്ചു കീറാൻ നിൽക്കുന്ന ഡുക്കാറ്റി വി2 വിൽ നിന്ന്. പൂച്ചയായ അവസ്ഥ നമ്മൾ അവിടെ കണ്ടു. എന്നാൽ അന്ന് പുറത്ത് വിടാഞ്ഞത് പരിപാലന ചിലവ്, വില എന്നിവയാണ്. അത് കുറയുമെന്ന് ഉറപ്പ് –
ഉണ്ടായിരുന്നെങ്കിലും എത്ര കുറയുമെന്ന് പറഞ്ഞരുന്നില്ല. അതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കുറച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
2024 | 2025 | വ്യത്യാസം | രൂപയിൽ | |
സ്ട്രീറ്റ് ഫൈറ്റർ വി 2 | £16,395 | £13,990 | £2,405 | ₹ 2,61,158 |
പാനിഗാലെ വി2 | £17,195 | £14,995 | £2,200 | ₹ 2,38,898 |
ലക്ഷങ്ങളുടെ കുറവ് വിലയിൽ മാത്രമല്ല. പരിപാലനത്തിലും ഉണ്ടാകും. സർവീസ് ഇന്റർവൽ 15,000 കിലോ മീറ്ററിൽ നിന്ന് 12,000 ത്തിലേക്ക് എത്തിയപ്പോൾ. വാൽവ് ക്ലീറൻസ് ചെക്ക് 24,000 കിലോ മീറ്ററിൽ –
- ഡുക്കാറ്റി പോക്കറ്റ് ഫ്രണ്ട്‌ലിയായി എത്തുന്നു
- ഹോണ്ട ഹോർനെറ്റ് വീണ്ടും ഞെട്ടിച്ച്
- യമഹ ആര് 1 ന് പകരക്കാരൻ ???
എത്തിയിട്ടുണ്ട്. ഇന്ത്യയിൽ 2024 പാനിഗാലെ വി2 വിൻറെ വില 20.98 ലക്ഷവും. സ്ട്രീറ്റ് ഫൈറ്റർ വി2 വിൻറെ വില വരുന്നത് 18.5 ലക്ഷം രൂപയുമാണ്. 2025 എഡിഷൻ എത്തുമ്പോൾ –
2 ലക്ഷത്തിന് അടുത്ത് വില കുറഞ്ഞേക്കാം. ഇതേ എൻജിനുമായി മറ്റ് മോഡലുകൾ എത്താൻ വഴിയുണ്ട് എന്നും കേൾക്കുന്നുണ്ട്.
Leave a comment