ഇന്ത്യയിൽ പൾസർ നിരയിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതിൽ നിന്ന് പൾസർ നിരയിലെ ഇതിഹാസ താരവും മാറി നിൽക്കുന്നില്ല. പുതിയ 5 മാറ്റങ്ങളുമായാണ് പൾസർ 220 –
എത്തിയിരിക്കുന്നത്. അതിൽ ഡിസൈൻ, എൻജിൻ സ്പെക് എന്നിവയിൽ മാറ്റം വന്നിട്ടില്ല. സെമി ഫയറിങ്, 220 സിസി ഓയിൽ കൂൾഡ് എൻജിൻ, സ്പ്ലിറ്റ് സീറ്റ്, ഇന്ധനടാങ്ക്, ടെലിസ്കോപിക്, ഡ്യൂവൽ ഷോക്ക് –
അബ്‌സോർബേർസ് എന്നിവ ഇവനിലും തുടരുമ്പോൾ. ഇനി മാറ്റങ്ങളുടെ ലിസ്റ്റിലേക്ക് പോകാം. എല്ലാ മോഡലുകളുടെയും പോലെ എൽ സി ഡി മീറ്റർ കൺസോൾ തന്നെയാണ് ഇവനിലും എത്തിയിരിക്കുന്നത്.
ഇനി മുതൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ക്ലോക്ക്, ഡിസ്റ്റൻസ് റ്റു എംറ്റി തുടങ്ങിയ കാര്യങ്ങൾ ഇനി മീറ്ററിൽ നിന്ന് വായിച്ചെടുക്കാം. ഒപ്പം ബ്ലൂറ്റുത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും നൽകിയിട്ടുണ്ട്.
ഇവയൊക്കെ നിയന്ത്രിക്കാൻ സ്വിച്ച് ഗിയറിലും മാറ്റം വരുത്തിയതിനൊപ്പം. റൈഡിങ്ങിൽ തന്നെ മൊബൈൽ ചാർജ് ചെയ്യാനായി യൂ എസ് ബി ചാർജിങ് പോർട്ടും നൽകിയിരിക്കുന്നു.
ഇതൊക്കെയാണ് മാറ്റങ്ങളുടെ ഹൈലൈറ്റുകൾ എങ്കിൽ, സ്ഥിരമായി കിട്ടുന്ന രണ്ടു മാറ്റങ്ങളാണ് ഇനി വരുന്നത്. അതിൽ ഒന്ന് പുതിയ ഗ്രാഫിക്സ് തന്നെ അത് കഴിഞ്ഞെത്തുന്നത് വിലകയറ്റമാണ്.
ഏകദേശം 2,500/- രൂപ കൂടാനാണ് സാധ്യത. 1.40 ലക്ഷം രൂപയാണ് ഇവൻറെ ഇപ്പോഴത്തെ എക്സ് ഷോറൂം വില വരുന്നത്.
Leave a comment