യൂറോപ്പിൽ ലൈറ്റ് വൈറ്റ് മിഡ്‌ഡിൽ സൈസ് സെഗ്മെന്റിൽ യമഹ എം ടി 07 ൻറെ തേരോട്ടമായിരുന്നു. എന്നാൽ ഓട്ടത്തെ പിടിച്ചു നിർത്താൻ ഇറക്കിയ തുറുപ്പു ഗുലാനാണ് ഹോണ്ട ഹോർനെറ്റ് 750 .
എം ടി യെക്കാളും കരുത്തും , ഇലക്ട്രോണിക്സ് , ഒപ്പം വില കുറവുമായി എത്തിയ ഹോർനെറ്റ്. മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. എന്നാൽ അതുപോലെയുള്ള ഒരു നീക്കമാണ് ഇപ്പോൾ –
ഹോണ്ട നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇ ഐ സി എം എ ൽ പ്രദർശ്ശിപ്പിച്ച. സി ബി 1000 ഹോർനെറ്റ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ എം ടി ആണെങ്കിൽ ഇപ്പോൾ ഇസഡ് 900 ൻറെ മാർക്കറ്റ് ആണ് ലക്‌ഷ്യം.

സ്പെക് നോക്കിയാൽ
- 999 സിസി , 4 സിലിണ്ടർ എൻജിൻ
- കരുത്ത് 152 എച്ച് പി. ടോർക്ക് 104 എൻ എം
- അലൂമിനിയം ഫ്രെയിം ,
-ഷോവയുടെ സസ്പെൻഷൻ, - നിസ്സിൻറെ ബ്രേക്ക് .
- 120 // 180 സെക്ഷൻ ടയർ
എൻജിൻ ബ്രേക്ക് കണ്ട്രോൾ , ട്രാക്ഷൻ കണ്ട്രോൾ , ഡ്യൂവൽ ചാനൽ എ ബി എസ് , 3 റൈഡിങ് മോഡ് എന്നിങ്ങനെ നീളുന്നു ഇലക്ട്രോണിക്സ് നിര .
ഒപ്പം എസ് പി വേർഷൻ കൂടി എത്തിയിട്ടുണ്ട്. എസ് പി യിൽ അഡ്ജസ്റ്റബിൾ സസ്പെൻഷൻ, ബ്രേമ്പോ ബ്രേക്കുകൾ. ഒപ്പം കരുത്ത് 157 എച്ച് പിയും 103 എൻ എം ടോർക്കുമായിട്ടുണ്ട്.
ഇനിയാണ് മെയിൻ ഹൈലൈറ്റുകൾ വരുന്നത്. വിലയും ഭാരവും . ഇസഡ് 900 നേക്കാളും കരുത്തും (125 എച്ച് പി ) ടോർക്ക് ( 98.6 എൻ എം ) കപ്പാസിറ്റിയും കൂടുതലുള്ള ഇവന്. ഭാരം വരുന്നത് ഇസഡ് 900 ൻറെ അത്ര തന്നെ 212 കെജി .

ഇനി വിലയിലേക്ക് നോക്കിയാലും ഹോണ്ട ഹോർനെറ്റ് ന് തന്നെ ലീഡ് . 9699 പൗണ്ട് സ്റ്റെർലിങ് ( 8.85 ലക്ഷം ) ആണ് ഇസഡ് 900 ൻറെ വിലയെങ്കിൽ. സി ബി 1000 ഹോർനെറ്റിൻറെ വില വരുന്നത് 8999 പൗണ്ട് സ്റ്റെർലിങ് ( 9.85 ലക്ഷം ).
- ഹിമാലയൻ 450 ക്ക് സ്പോക്ഡ് ട്യൂബ്ലെസ്സ് വീൽസ്
- എക്സ് എസ് ആർ 155 ഇന്ത്യയിൽ എത്തുമ്പോൾ
- ഹോണ്ട സിബിആർ 400 സിസി, 4 സിലിണ്ടർ വരുന്നു
തമാശ എന്തെന്നാൽ ഇന്ത്യയിൽ നിലവിലുള്ള ട്രാൻസ്ലപ് 750 യെക്കാളും വില കുറവാണ് ഇവന് എന്നതാണ്. യൂറോപ്പിൽ വലിയ ചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഇവൻ. ഇന്ത്യയിലും എത്താം.
പക്ഷേ ഈ വിലയിൽ എത്തുമോ എന്നത് സംശയമാണ്. എത്തിയാൽ …
Leave a comment