പ്രീമിയം ബൈക്കുകൾക്ക് പുറമേ പ്രീമിയം ഷോറൂം എക്സ്പിരിയൻസ് നൽകുന്നതിനായി. ഹോണ്ട ആരംഭിച്ച ഷോറൂം ശൃംഖലയാണ് ബിഗ്വിങ്. എന്നാൽ പ്രീമിയം ലൈൻ അപ്പിൽ പഴയ ഷോറൂമിൽ നിന്ന് സിബി 200 എക്സ് –
ന് പ്രൊമോഷൻ കിട്ടി എത്തുകയാണ്. കാലങ്ങൾക്ക് മുൻപ് സിയാസ്, നെക്സയിൽ എത്തിയത് പോലെ. പക്ഷേ പഴയ ഷോറൂമുകളിലെ പിടി വിട്ടിട്ടുമില്ല. അവിടെയും 200 എക്സിൻറെ സാന്നിദ്യം ഉണ്ടാകും.

പക്ഷേ മോട്ടോർസൈക്കളിൽ ഒരു മാറ്റവും ഉണ്ടാകില്ല. ഹോണ്ട വലിയ ഇൻവെസ്റ്റ്മെൻറ്റ് ആണ് ബിഗ്വിങ്ങിൽ നടത്തിയിരിക്കുന്നത്. എന്നാൽ അതിനുള്ള റിട്ടേൺ ലഭിക്കാത്തതായിരിക്കാം സിബി 200 എക്സ് ഇവിടെ –
എത്തിച്ചതിനുള്ള കാരണം. ഇപ്പോൾ ബിഗ്വിങ് ഷോറൂമിൽ ഉള്ള മോഡലുകൾ സിബി 350 സീരീസ്, സിബി 300 എഫ്, സി ബി 300 ആർ, എൻ എക്സ് 500, ട്രാൻസ്ലപ് എക്സ് എൽ 750, ആഫ്രിക്ക ട്വിൻ, ഗോൾഡ് വിങ് ടൂർ –
എന്നീ മോഡലുകളാണ്. ഇതിൽ സി ബി 350 മാത്രമാണ് മോശമല്ലാത്ത വില്പന നേടുന്നത്. കേരളത്തിൽ 18 നഗരങ്ങളിലാണ് ബിഗ്വിങ് ഷോറൂമുകൾ ഇപ്പോൾ നിലവിലുള്ളത്. ഇതിനൊപ്പം ബിഗ്വിങ് നിരയിലേക്ക്
പ്രീമിയം എൻട്രി ലെവൽ സാഹസികരെ ഹോണ്ട പരിഗണിക്കുന്നുണ്ട്.
Leave a comment