എല്ലാ വാഹന നിർമ്മാതാക്കളും സാഹസിക മോഡലുകൾ അവതരിപ്പിക്കുമ്പോൾ. അങ്ങോട്ട് തിരിഞ്ഞു നോക്കാത്ത ചില ബ്രാൻഡുകളിൽ ഒന്നാണ് ടി വി എസ്. എന്നാൽ ടിവിഎസ് എഡിവി അടുത്ത വർഷം
എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയം എ ഡി വി യാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് ഉറപ്പായിട്ടുണ്ട്. പതിവ് പോലെ ബി എം ഡബിൾ യൂവിൻറെ എൻജിൻ തന്നെ. എന്നാൽ ബാക്കിയെല്ലാം ടി വി എസിൽ തന്നെ.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ എഫ് 450 അല്ല. പകരം ആർ ആർ 310 നിൽ കണ്ട അതേ 310 സിസി എൻജിൻ തന്നെയാണ് പവർ പ്ളാൻറ്. പക്ഷേ ജി 310 ജി എസിനേക്കാളും സാഹസികനാണ് കക്ഷി. \
ഡിസൈൻ മുതൽ ഫീച്ചേഴ്‌സ് വരെ ടി വി എസിൻറെ കൈപ്പണി തന്നെ.
- 21 // 19 ഇഞ്ച് സ്പോക്ക് വീലുകൾ.
- അഡ്ജസ്റ്റബിൾ സസ്പെൻഷൻ.
- ക്ലാസ്സ് ലീഡിങ് ആയ ഇലക്ട്രോണിക്സ്
ടിവിഎസ് എഡിവി യിൽ പ്രതീക്ഷിക്കുന്നുണ്ട്. 2025 പകുതിയോടെ ഇവനെ ഇന്ത്യയിൽ പ്രതീക്ഷിക്കാം. 3 ലക്ഷത്തിന് താഴെയാകും വില വരുന്നത്. പുതിയ കെടിഎം എഡിവി 390 , –
ഹിമാലയൻ 450 എന്നിവർ ആയിരിക്കും പ്രധാന എതിരാളികൾ.
Leave a comment