സുസുക്കി ഇപ്പോൾ പൊതുവെ മടിയൻ രീതിയിലാണ് മുന്നോട്ട് പോകുന്നത്. സുസുക്കി ജിക്സര് ന് പുതിയ അപ്ഡേഷൻ എത്തിയിട്ട് തന്നെ കാലങ്ങളായി. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും അങ്ങനെ തന്നെ.
പക്ഷേ, ഇറങ്ങിയാൽ പിന്നെ കളി മാറും എന്ന കാര്യത്തിൽ തർക്കമില്ല. അതിന് ഉത്തമ ഉദാഹരണമാണ്. യൂറോപ്പിൽ സംഭവിച്ചത്, യമഹയുടെ 700 സീരിസിനെ പിന്നിലാക്കാൻ. സുസുക്കി ഇറക്കിയ –
വജ്രായുധമാണ് 800 സീരീസ് . യൂറോപ്പിലെ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ വരെ അടിച്ചു എടുത്താണ് ഇവൻറെ കുതിപ്പ് . ഇന്ത്യയിൽ എത്തിയ ജി എസ് എക്സ് 800 ആർ , വി സ്‌ട്രോം 800 ഡി ഇ .
എന്നിവരെ കുറിച്ച് തന്നെയാണ് പറയുന്നത്. ഇനി മറ്റ് മോഡലുകളുടെ കാര്യം എടുത്താൽ, പ്രത്യകിച്ച് താഴോട്ട് നോക്കിയാൽ. ചെറിയ മോഡലുകളിൽ സിംഗിൾ മുതൽ ഫോർ സിലിണ്ടർ വരെ എതിരാളികൾ –
എത്തിച്ചെങ്കിലും. സുസുക്കി ഇതൊന്നും കണ്ട മട്ടില്ല. എന്നാൽ പ്രതീക്ഷിക്കാതെ ഇ ഐ സി എം എ 2024 ൽ. ഇതാ ഒരു സിംഗിൾ സിലിണ്ടർ മോഡൽ അവതരിപ്പിക്കുകയാണ് . കെ ടി എം , ട്രിയംഫ് – 400
ബൈക്കുകൾക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ഇവൻ. ഭാവിയിൽ സുസുക്കി ജിക്സര് അല്ലെങ്കിൽ ജി എസ് എക്സ് ആർ 400 ആയി വരാൻ സാധ്യതയുണ്ട്. ഇനി ഇപ്പോഴെത്തിയ മോഡലുകളുടെ വിശേഷങ്ങൾ –
നോക്കിയാൽ. കെ ടി എമ്മിൽ ഇപ്പോഴെത്തിയ സൂപ്പർമോട്ടോ, എൻഡ്യൂറോ മോഡലുകളുടെ ഒപ്പം തന്നെയാണ് ഇവനും മത്സരിക്കുന്നത്. പേര് ഡി ആർ ഇസഡ് 4 എസ് എം , ഡി ആർ ഇസഡ് 4 എസ് –
എന്നിങ്ങനെയാണ് അവതാരങ്ങൾ. 398 സിസി , ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവർക്ക് ജീവൻ നൽകുന്നത്. 38 എച്ച് പി കരുത്തും 37 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. പക്ഷേ 5 സ്പീഡ് ഗിയർ –
ബോക്‌സാണ് കരുത്ത് ടയറിൽ എത്തിക്കുന്നത്. ഇത്തരം മോഡലുകളെ പോലെ ചെറിയ ഇന്ധന ടാങ്ക്, കുറഞ്ഞ ഭാരം. വലിയ – സീറ്റ് ഹൈറ്റ് , ഗ്രൗണ്ട് ക്ലീറൻസ് എന്നിവ ഇരുവരിലും കാണാം.
ഇവൻറെ കൂടുതൽ മോഡലുകൾ എത്താൻ വഴിയുണ്ട് എന്നാണ് അണിയറ സംസാരം. അങ്ങനെ ആണെങ്കിൽ, സ്റ്റേ ട്യൂൺ …
Leave a comment