ഇന്ത്യയിൽ ഇപ്പോൾ വില കുറക്കുന്നതാണല്ലോ ട്രെൻഡ്. ഹീറോ, ട്രയംഫ് എന്നിവർക്ക് ശേഷം. ഇതാ ടി വി എസും ആ നിരയിലേക്ക് എത്തുകയാണ്. തങ്ങളുടെ പ്രീമിയം കമ്യൂട്ടർ ആയ ടിവിഎസ് റൈഡർ 125.
എൻഫീൽഡീൻറെ എതിരാളിയായ റോനിൻ എന്നിവർക്കാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നത്. അപ്പോൾ വില കുറവിനുള്ള കാരണങ്ങളും എത്ര കുറച്ചു എന്തൊക്കെ കുറച്ചു എന്ന് നോക്കിയാലോ.
ടിവിഎസ് റൈഡർ 125 ൻറെ അഫൊർഡബിൾ വേർഷനാണ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്. വില കുറച്ചപ്പോൾ വന്നിരിക്കുന്ന പ്രധാന മാറ്റം. മുന്നിലെ ഡ്രം ബ്രേക്ക് ആണ്.
എന്നാൽ റൈഡിങ് മോഡ്, എൽ സി ഡി മീറ്റർ കൺസോൾ, എൽ ഇ ഡി ഹെഡ്‍ലൈറ്റ് എന്നിവയിൽ മാറ്റമില്ല. പക്ഷേ ചെറിയ മാറ്റത്തിന് വന്നിരിക്കുന്ന മാറ്റം 10,000/- രൂപയോളമാണ്.
ഇപ്പോൾ 84,869/- രൂപയാണ് ബേസ് വേർഷൻറെ ഡൽഹിയിലെ എക്സ് ഷോറൂം വിലയായി വരുന്നത്. ഈ വലിയ വില വിലകുറവിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.
എക്സ്ട്രമീം 125 ആറിൻറെ മികച്ച വിൽപ്പനയാണ്. ഇനി റോനിൻറെ വില കുറവ് നോക്കിയാൽ ഫീച്ചേഴ്‌സ് വെട്ടി കുറക്കൽ ഒന്നും അവിടെ നടന്നിട്ടില്ല. നേരിട്ട് 14,000/- രൂപ കുറച്ചു.
ഇപ്പോൾ 1.35 ലക്ഷം രൂപയിലാണ് എൻഫീൽഡിൻറെ എതിരാളിയുടെ വില വന്നിരിക്കുന്നത്. പ്രീമിയം വാരിയൻറ്റുകളെ അപേക്ഷിച്ച് ഇവൻറെ മാറ്റങ്ങൾ.
അഡ്ജസ്റ്റബിൾ ലിവർ, ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി, സിംഗിൾ ടോൺ നിറങ്ങൾ എന്നിവയാണ്. ഉത്സവകാലത്ത് കൂടുതൽ വിൽപന പിടിക്കാൻ ഈ വില കുറവ് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇതിനൊപ്പം മറ്റ് ബ്രാൻഡുകളും വില കുറക്കാൻ വലിയ സാധ്യത കാണുന്നുണ്ട്.
Leave a comment