ഇന്ത്യയിൽ ഏറ്റവും അഫൊർഡബിൾ സാഹസികനാണ് ഹീറോ എക്സ്പൾസ്. ഓഫ് റോഡിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇവൻ. ഹൈവേയിൽ അത്ര നല്ല പെർഫോമൻസ് അല്ല പുറത്തെടുക്കുന്നത്.
അതുകൊണ്ട് തന്നെ ഏറെ പഴി കേട്ട ഈ ഭാഗം ശരിയാക്കുകയാണ് ഹീറോ. അതിനായി പുതിയ എൻജിനുമായി സ്പോട്ട് ചെയ്തിരിക്കുകയാണ്. നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും –
ഇതുവരെ പരീക്ഷണ ഓട്ടം തുടങ്ങിയിരുന്നില്ല. അവിടെ നിന്ന് തന്നെ മനസ്സിലാക്കാം 440 അല്ല എന്ന്. പറഞ്ഞു വരുന്നത് കരിസ്‌മയുടെ എൻജിനുമായി എത്തുന്ന എക്സ്പൾസ് 210 നിനെയാണ്. കാഴ്ചയിൽ ഇപ്പോഴുള്ള –
ഡിസൈനുമായി വലിയ മാറ്റങ്ങൾ കാണാൻ ഇല്ലെങ്കിലും. എൻജിനിൽ നോക്കിയാൽ മനസ്സിലാകും. ഒരു ലിക്വിഡ് കൂൾഡ് എൻജിനുമായാണ് ഇവൻറെ കറക്കം എന്ന്. ഹീറോയുടെ പക്കലുള്ള ഏക എൽ സി എൻജിൻ –
കരിസ്‌മയുടെതാണ് അതുകൊണ്ട് തന്നെ അതേ 210 സിസി, 4 വാൽവ്, ഡി ഒ എച്ച് സി എൻജിനാണ് ഇവനും ജീവൻ നൽകുന്നത്. പക്ഷെ കരിസ്‌മയുടെ എൻജിൻ ആണെങ്കിലും ഓഫ് റോഡും കയ്യാറാവുന്ന –
രീതിയിലാകും ട്യൂണിങ് വരുന്നത്. ഡിസൈൻ നോക്കിയാൽ
- ബോക്സ് സെക്ഷൻ സ്വിങ്ആം,
- ടെലിസ്കോപിക്, മോണോ സസ്പെൻഷൻ,
- ഉയർന്നിരിക്കുന്ന മുൻ മഡ്ഗാർഡ്,
- സ്പോക്ക് വീലുകൾ, ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകൾ
അങ്ങനെ എല്ലാം പഴയ മോഡലും, പുതിയ മോഡലും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഡിസൈനിൽ പറയാനില്ല. അതെന്തായാലും നന്നായി അതിൽ ഹീറോ പുതിയ ഡിസൈൻ ചെയ്ത് റിസ്ക് എടുത്തില്ല.
എന്തായാലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കാരണം ഇപ്പോൾ ഡിസൈനിങ്ങിൽ അത്ര മോശം വരാറില്ലല്ലോ. ഇനി വിലയിലേക്ക് പോയാൽ, ഏകദേശം 1.9 ലക്ഷത്തിന് അടുത്ത് പ്രതീക്ഷിക്കാം.
- ഹീറോ ബൈക്ക് ൽ നിന്ന് ഒരു മാസ്റ്റർപീസ്
- ഹീറോ ഹങ്ക് ന് പുതിയ അപ്ഡേഷൻ
- ഹീറോയുടെ മാവ്റിക്ക് സ്ക്രമ്ബ്ലെർ വരുന്നു
ഈ വർഷം അവസാനം ലോഞ്ച് ചെയ്ത് അടുത്ത വർഷം ആദ്യം തന്നെ ലോഞ്ച് പ്രതീക്ഷിക്കാം.
Leave a comment