ഇപ്പോൾ ഹൈ പെർഫോമൻസ് ബൈക്കുകൾക്ക് അത്ര പ്രിയം പോരാ. എന്നാൽ ലൈറ്റ് വൈറ്റ് സൂപ്പർ താരങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. അതെ വഴി തുടരാനാണ് ഡുക്കാറ്റി യും പുതിയ –
എൻജിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. തങ്ങളുടെ പാനിഗാലെ വി2 വിൽ കണ്ട സൂപ്പർക്വാർഡ്രോ എൻജിന് പകരക്കാരൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇപ്പോഴുള്ള മോഡലിനെ അപേക്ഷിച്ച് പോക്കറ്റ് ഫ്രണ്ട്‌ലി –
എൻജിനാണ് ഇ ഐ സി എം എ 2024 ൽ വരാൻ നിൽക്കുന്നത്. ഇവൻറെ പ്രത്യകതകൾ എന്തൊക്കെ എന്ന് ഞാൻ പറഞ്ഞു തരാം.
- 955 സിസി വി ട്വിൻ എൻജിനിൽ നിന്ന് 890 സിസി ആയപ്പോൾ
- 155 എച്ച് പി യിൽ നിന്ന് 118 എച്ച് പി യാണ് ഇവൻറെ കരുത്ത് വരുന്നത്
- അതുകൊണ്ട് തന്നെ സൗമ്യനാണ് ഇദ്ദേഹം
- ചെറിയ വേഗതയിൽ മികച്ച സ്റ്റെബിലിറ്റിയാണ് മറ്റൊരു പ്രത്യകത
- സൂപ്പർക്വാർഡ്രോക്ക് വാൽവ് ക്ലീറൻസ് വരുന്നത് 24,000 ത്തിൽ ആണെങ്കിൽ ഇവന് 30,000 കിലോ മീറ്ററിൽ ചെയ്താൽ മതി
- സർവീസ് ഇന്റർവെലും കൂടും.
- ഒപ്പം ഭാരത്തിൽ ഇവന് സൂപ്പർക്വാർഡ്രോ 955 നെക്കാളും 9.4 കെ ജി കുറവുണ്ട്.
- വിലയിലും കുറവ് പ്രതീക്ഷിക്കുന്നുണ്ട്
ആദ്യം രൂപം മാറി വരുന്ന പാനിഗാലെ വി2 വിൽ എത്തുന്ന എൻജിൻ. കരുത്ത് കുറഞ്ഞ സൂപ്പർസ്പോർട്ട് , മൾട്ടിസ്റ്റാർഡ വി2 വിലും എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. അതോടെ സൂപ്പർക്വാർഡ്രോ ക്ക് –
പിന്നാലെ ടെസ്റ്റാസ്ട്രേഡ ൽ ട്വിനും പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ആരംഭിക്കാൻ പോകുന്ന ഇ ഐ സി എം എ 2024 ലായിരിക്കും പോക്കറ്റ് ഫ്രണ്ട്‌ലി ഡുക്കാറ്റി എത്തുന്നത്.
Leave a comment