യമഹ തങ്ങളുടെ യമഹ ആർ 3 യുടെ 2025 വേർഷൻ അവതരിപ്പിച്ചു. ലൂക്കിനൊപ്പം പുതിയ ഫീച്ചേഴ്‌സുമായാണ് പുത്തൻ മോഡൽ എത്തിയിരിക്കുന്നത്. എന്നാൽ എല്ലാത്തിനും ഒരു പിടുത്തം ഉണ്ട്.
എന്തൊക്കെയാണ് മാറ്റങ്ങൾ എന്ന് നോക്കാം.
- ആദ്യം ഡിസൈൻ നോക്കിയാൽ വി4 നോട് ചേർന്ന് നിൽക്കുന്ന ഹെഡ്‍ലൈറ്റാണ്
- സിംഗിൾ പ്രൊജക്ടർ ഹെഡ്‍ലൈറ്റ് ഡിസൈൻ തന്നെ തുടരുമ്പോൾ
- ഡി ആർ എൽ ഡിസൈൻ മാറ്റിയിട്ടുണ്ട്, ചരിച്ച് ഒന്നിന് മുകളിൽ ഒന്നായി വച്ചിരിക്കുന്ന രീതിയിലാണ്
- പഴയ ഡിസൈന് തുടർച്ചയാണ് എന്ന് മനസ്സിലാകും
- ഫൈറിങ്ങിലും ചെറിയ വ്യത്യാസമുണ്ട് , ടാങ്ക്, സീറ്റ് എന്നിവ തന്നെ തുടരും

- ടൈൽ സെക്ഷനിലും മാറ്റം വരുത്തിയിട്ടുണ്ട്
- ഇനി വരുന്ന അപ്‌ഡേഷൻ ഫീച്ചേഴ്സിലാണ്. അവിടെയാണ് പൂർണത എത്താതാത്.
- സ്ലിപ്പർ ക്ലച്ച് സ്റ്റാൻഡേർഡ് ആയി
- ക്വിക്ക് ഷിഫ്റ്ററും എത്തിയിട്ടുണ്ട്, അപ്പ് ഷിഫ്റ്റ് മാത്രം
- ബ്ലൂറ്റുത്ത് കണക്ട്വിറ്റി എത്തി, പക്ഷേ എൽ സി ഡി തന്നെ
ഇതൊക്കെയാണ് പുതിയ മാറ്റങ്ങൾ എത്തിയിരിക്കുന്നത്. എൻജിൻ അളവുകൾ എന്നിവയിൽ മാറ്റമില്ല. ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ച മോഡലിന് വില ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല.
- യമഹ ആര് 1 ന് പകരക്കാരൻ ???
- യമഹ ആർ 1, ആർ 1 എം 2025 അവതരിപ്പിച്ചു
- യമഹ ആര് 15 ന് 10,000 രൂപയുടെ അപ്‌ഡേഷൻ
ഇന്ത്യയിൽ വരും വർഷങ്ങളിൽ 2025 യമഹ ആർ 3 യെ പ്രതീക്ഷിക്കാം. പക്ഷേ വില ഇനിയും കൂടിയാൽ ഇന്ത്യയിലെ നിലനിൽപ്പ് തന്നെ അവതാളത്തിൽ ആകും.
Leave a comment