ഇന്ത്യയിൽ ഹസ്കിയുടെ രണ്ടാം വരവിൽ രണ്ടു മോഡലുകളാണ് ഇപ്പോൾ അവതരിപ്പിച്ചത്. അതിൽ 250 യിൽ വീര്യം കുറഞ്ഞ കഫേ റൈസർ വിറ്റ്പിലിൻ എത്തിയപ്പോൾ. 401 ൽ സ്ക്രമ്ബ്ലെർ സ്വാർട്ട്പിലിൻ ആണ്.
എന്നാൽ സാഹസിക കാലം ആയതിനാൽ 250 സ്വാർട്ട്പിലിനെ കൂടുതൽ കാലം അണിയറയിൽ വക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് സ്വാർട്ട്പിലിൻ 250 യുടെ ടൈപ്പ് ഓഫ് അപ്പ്രൂവൽ എ ആർ എ ഐക്ക് –
സബ്മിറ്റ് ചെയ്തിരിക്കുകയാണ് ഹസ്കി. ഈ ഡോക്യൂമെൻറ്റിൽ ചെറിയ ക്ലൂ ഒളിപ്പിച്ച് വച്ചിട്ടുണ്ട്. ഉയരത്തിലും ഭാരത്തിലും ചെറിയ വ്യത്യാസമുണ്ട്. അത് കുറച്ചു സന്തോഷവും സങ്കടവും നൽകുന്നുണ്ട്.
കാരണം 250 സ്വാർട്ട്പിലിന് ഭീകരത തോന്നിക്കുന്നത് സ്പോക്ക് വീലുകളാണ്. അത് ഇവനിൽ എത്താൻ സാധ്യത കാണുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ പറ്റിക്കില്ലയിരിക്കും. അത് കൊണ്ടാകും ഭാരത്തിൽ ചെറിയ മുൻതൂക്കം.
കാരണം അലോയ് വീലിനേക്കാളും ഭാരം സ്പോക്ക് വീലിനാകുമല്ലോ. സ്ക്രമ്ബ്ലെർ ആയാലും 17 ഇഞ്ച് വീലുകളാണ് 401 ൽ എത്തിയിരിക്കുന്നത്. അത് തന്നെ ഇവനിലും പ്രതീക്ഷിക്കാം. പക്ഷേ ബ്രാൻഡ് –
പിരെല്ലിയിൽ നിന്നും മാറാൻ വഴിയുണ്ട്. അങ്ങനെ സന്തോഷ വാർത്ത കഴിഞ്ഞു സങ്കടകരമായ വാർത്തയിലേക്ക് പോയാൽ, നമ്മുടെ റോഡിലെ പഞ്ചർ ആണ്. സ്പോക്ക് വീലുകൾക്ക് ട്യൂബ്ടൈറുകളാണ്-
വരുന്നത്. അത് നമ്മുടെ റോഡിൽ വലിയ വെല്ലുവിളിയാകും. കാരണം ഓഫ് റോഡ് മോഡലായതിനാൽ പഞ്ചർ ഒരു ഭീക്ഷണി തന്നെയാണ്. ഡിസൈൻ സ്വാർട്ട്പിലിൻറെ അതെ മുറിച്ച മുറിയാല്ലേ എത്തും.
എൻജിൻ, വിറ്റ്പിലിൻ 250 യിൽ നിന്നും തന്നെ. ട്യൂണിങ്ങിൽ ചെറിയ വ്യത്യാസം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വിലയിലും വലിയ വ്യത്യാസം ഉണ്ടാകില്ല. വിറ്റ്‌പിലിൻ 250 ക്ക് 2.19 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
Leave a comment