2019 ൽ യമഹ എഫ്സി 25 ൽ നിന്ന് ഒരു എ ഡി വി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് ബ്രസീലിയൻ മാർക്കറ്റിൽ നിലവിലുള്ള ലാൻഡർ ആകുമെന്നുമായിരുന്നു കരുതിയിരുന്നത്.
എന്നാൽ ആ വാർത്തകൾക്ക് വലിയ ആയുസ്സ് ഉണ്ടായില്ല. എന്നിരുന്നാലും എഫ്സി 25 നെ അടിസ്ഥാനപ്പെടുത്തി ഒരു സാഹസികൻ ബ്രസീലിൽ ഉണ്ട് . ലാൻഡർ എന്ന് പേരുള്ള ഇവൻറെ പുതിയ അപ്ഡേഷനും ഇപ്പോൾ –
എത്തിയിട്ടുണ്ട്. എന്തൊക്കെയാണ് മാറ്റങ്ങൾ എന്ന് നോക്കാം
- ഇന്ത്യയിൽ ഉണ്ടായിരുന്ന യമഹ എഫ്സി 25 ഫസ്റ്റ് ജെനിൻറെ അതേ ഹെഡ്‍ലൈറ്റാണ് ഇവനുണ്ടായിരുന്നത്
- എന്നാൽ പുത്തൻ മോഡൽ എത്തിയതോടെ പ്രൊജക്ടർ ഹെഡ്‍ലൈറ്റ് ആയി മാറി
- മുൻ ഫെൻഡറും കുറച്ച് ഉയർത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്
- പുതിയ എഫ് സി 25 ൽ വലിയ മീറ്റർ കൺസോൾ എത്തിയത് ഇവിടെയും മാറിയിട്ടുണ്ട്
- ഒപ്പം ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി യും അവതരിപ്പിച്ചു
- യാത്രികൻ ആയതിനാൽ ചാർജിങ് സോക്കറ്റ് ഇവൻറെ ഹൈലൈറ്റുകളിൽ ഒന്നാണ്
- അതിനൊപ്പം ഗ്രൗണ്ട് ക്ലീറൻസിൽ വലിയ കുറവുണ്ടായി
- 270 ടു 240 എം എം ഗ്രൗണ്ട് ക്ലിയറൻസ് ആണ്
- എന്നാൽ സീറ്റ് ഹൈറ്റിൽ മാറ്റമില്ല താനും – 875 എം എം
- വീൽബേസ് 5 എം എം കൂടി 1390 എം എം
- ഭാരത്തിൽ 3 കെജി യുടെ വർദ്ധന 156 കെ ജി
ഇതൊക്കെയാണ് ഇവൻറെ പ്രധാന മാറ്റങ്ങൾ. എന്നാൽ എഫ് സി യിൽ നിന്ന് സാഹസികൻ ആകുമ്പോൾ. മറ്റ് ചില മാറ്റങ്ങൾ ഉണ്ടാകുമല്ലോ. ഇവൻ കുറച്ച് ഹാർഡ് കോർ ആണ്. മെലിഞ്ഞ 80 // 120 സെക്ഷൻ ഡ്യൂവൽ –
പർപ്പസ് ടയറാണ്. സ്പോക്ക് വീലുകൾ 21 // 18 ഇഞ്ച് . ടെലിസ്കോപിക് // മോണോ സസ്പെൻഷൻ ആണെങ്കിലും . ട്രാവൽ കുത്തനെ ഉയർന്നിട്ടുണ്ട്. 220 എം എം // 204 എം എം ആണ് ട്രാവൽ വരുന്നത്.
- യമഹ ആർ 3 2025 എത്തി, പിശുക്കുമായി
- ഹിമാലയൻ 450 ക്ക് സ്പോക്ഡ് ട്യൂബ്ലെസ്സ് വീൽസ്
- എക്സ് എസ് ആർ 155 ഇന്ത്യയിൽ എത്തുമ്പോൾ
ഇതൊക്കെയാണ് പുത്തൻ മോഡലിൻറെ വിശേഷങ്ങൾ. ഇവൻ ഇന്ത്യയിൽ എത്താൻ ചെറിയ സാധ്യത കാണുന്നുണ്ട്. കാരണം ഇന്ത്യയിൽ സ്പോട്ട് ചെയ്ത ഹോണ്ട എക്സ് ആർ ഇ 300 ൻറെ ബ്രസീലിലെ –
എതിരാളിയാണ് ഇവൻ.
Leave a comment