റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ഫ്ലൈ ഫ്ലി സി 6 അവതരിപ്പിച്ചു. തങ്ങളുടെ ആദ്യ കാല മോഡലുകളെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ് ഡിസൈൻ. ഒപ്പം പുത്തൻ ബൈക്കുകളോട് –
കിടപിടിക്കുന്ന രീതിയിലുള്ള ടെക്നോളജിയുമായാണ് ഇവൻ എത്തുന്നത്.
ആദ്യം പഴമ നോക്കിയാൽ,
- ഫോർക്ക് ഗൈറ്റേഴ്‌സിനോട് സാമ്യമുള്ള മുൻ സസ്പെൻഷൻ
- ചെറിയ ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക് , ഒറ്റ പീസ് സീറ്റ്
- ഇരട്ട സീറ്റ് ഉണ്ടെങ്കിലും, തെളിഞ്ഞു നിൽക്കുന്ന പിൻ മഡ്ഗാർഡ് .
- പൊന്തി നിൽക്കുന്ന ടൈൽ ലൈറ്റ്
- ഹാൻഡിൽ ബാറിൽ തുങ്ങി കെടുക്കുന്ന മുൻ ഇൻഡിക്കേറ്റർ
- റൌണ്ട് മീറ്റർ കൺസോൾ എന്നിവ
പഴമയുടെ സിംബൽ ആണെങ്കിൽ , ആധുനികത തിളങ്ങി നിൽക്കുന്ന ഭാഗം കൂടി നോക്കിയാൽ
- മീറ്റർ കൺസോൾ റൌണ്ട് ആണെങ്കിൽ ഉള്ളിൽ ടി എഫ് ടി യും
- പിൻ സസ്പെൻഷൻ മോണോ യാണ്
- ലൈറ്റുകൾ എല്ലാം എൽ ഇ ഡി യായി പ്രകാശിക്കുമ്പോൾ
- എൻഫീൽഡ് നിരയിൽ ഇതുവരെ എത്താത്ത ട്രാക്ഷൻ കണ്ട്രോൾ, കോർണേറിങ് എ ബി എസ് എന്നിവ ഇവനിൽ എത്തിയിട്ടുണ്ട്
- എൻജിൻ കവർ ചെയ്തിരിക്കുന്ന ഭാഗം എൻജിൻ ഫിഞ്ച് പോലെ നില്കുന്നത് ഡിസൈനിൽ എടുത്ത് പറയേണ്ടതാണ്
- അലോയ് വീൽ , ട്യൂബ് ലെസ്സ് ടയർ എന്നിവക്കൊപ്പം ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ്
ഇതിനൊപ്പം തന്നെ ഇപ്പോഴത്തെ ട്രെൻഡ് ആയ സാഹസിക വേർഷൻ കൂടി എത്തിയിട്ടുണ്ട്.
- ഉയർന്ന മഡ്ഗാർഡ് , സ്പോക് വീലുകൾ
- ഉയർന്ന ഹാൻഡിൽ ബാർ , സൂപ്പർ മോട്ടോ ബൈക്കുകളുടേത് പോലെയുള്ള സീറ്റ്
എന്നിങ്ങനെ നീളുന്നു ഇലക്ട്രിക്ക് ബൈക്ക് സാഹസികൻറെ വിശേഷങ്ങൾ. റേഞ്ച് , മോട്ടോർ സ്പെക് തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല. അതിന് കാരണം ഇവൻ 2026 ലായിരിക്കും ലോഞ്ച് ആകുന്നത്.
- വരവറിയിച്ച് കെഎൽഎക്സ് 230
- എക്സ് എസ് ആർ 155 ഇന്ത്യയിൽ എത്തുമ്പോൾ
- ഗറില്ല 450 യും സ്പീഡ് 400 ഉം നേർക്കുനേർ
പക്ഷേ ഉടനെ ലോഞ്ച് ആകുന്ന ചിലരെ റോയൽ എൻഫീൽഡ് അവതരിപ്പിച്ചിട്ടുണ്ട്.
Leave a comment