ഇന്ത്യയിൽ ജൂലൈ മാസത്തിലാണ് ഹിമാലയൻറെ റോഡ്സ്റ്റർ വേർഷനായ ഗറില്ല 450 എത്തുന്നത്. ആദ്യ മാസം വില്പനയിൽ ഹിമാലയന് പിന്നിൽ നിന്ന ഇവൻ. ഓഗസ്റ്റ് മാസത്തിൽ ഹിമാലയന് മുകളിൽ –
വിൽപ്പന നടത്തിയിരിക്കുകയാണ്. ഇത് വരും മാസങ്ങളിലും അവർത്തിക്കുമെന്നാണ് പൊതുവെയുള്ള കണക്ക് കൂട്ടൽ. കാരണം ഹിമാലയനെക്കാളും കൂടുതൽ പ്രയോഗികതയുള്ള മോഡൽ ആയതുകൊണ്ട് –
തന്നെ. വില്പന കൂടുമെന്ന് നമുക്ക് ഉറപ്പില്ലെങ്കിലും, ഉറപ്പുള്ള ഒരാൾ ഇന്ത്യയിലുണ്ട്. മറ്റാരുമല്ല ബജാജ് തന്നെ. ഇത് മുന്നിൽ കണ്ടാണ് ട്രയംഫ് സ്പീഡ് 400 ൻറെ അഫൊർഡബിൾ വേർഷനായ ടി4 എത്തിയിരിക്കുന്നത്.
ഇന്ത്യയിൽ 400 സിസി യിൽ കടുത്ത മത്സരമാണല്ലോ ഇപ്പോൾ നടക്കുന്നത്. കെടിഎം , ബജാജ്, ട്രയംഫ് നിരയിൽ ഇപ്പോൾ മികച്ച വിൽപ്പനയാണ് നടക്കുന്നത്. അതിൽ സ്പീഡ് 400, എൻ എസ് 400 എന്നിവർ –
തകർക്കുകയാണ്. അതുകൊണ്ട് തന്നെ ആ മാർക്കറ്റ് വിട്ട് കൊടുക്കാൻ ബജാജ് തയ്യാറല്ല. ഒപ്പം ഈ നിരയിൽ എത്തിയ പുതിയ താരങ്ങളായ ഹീറോ, ഹാർലി കൂടി പറയേണ്ടതുണ്ടല്ലോ.
അവിടെ വലിയ ചലനങ്ങൾ ഉണ്ടായില്ല എന്ന് വേണം പറയാൻ. എക്സ് 440 മോശമല്ലാത്ത വില്പന നേടുമ്പോൾ. മാവ്റിക്ക് വൻദൂരന്തമായി.
ഗറില്ല 450 യുടെയും എതിരാളികളുടെയും ഓഗസ്റ്റിലെ വില്പന നോക്കാം
മോഡൽസ് | ഓഗസ്റ്റ് 2024 |
സ്പീഡ് 400 | 3328 |
എൻ എസ് 400 | 2516 |
ഗറില്ല 450 | 2205 |
ഹിമാലയൻ 450 | 2097 |
എക്സ് 440 | 885 |
മാവ്റിക്ക് | 170 |
ആകെ | 11201 |
Leave a comment