ഇന്ത്യൻ വാഹന നിർമ്മാതാക്കളിൽ കട്ടക്ക് നിൽക്കുന്ന ബ്രാൻഡുകളാണ് ബജാജ് ഉം ടിവി എസും. അപ്പോൾ പിന്നെ ബജാജ് സിഎന്ജി ഇറക്കിയാൽ ടിവിഎസ് മടിച്ചു നിൽക്കാൻ പാടില്ലല്ലോ. ടിവിഎസ് ജൂപ്പിറ്റര് –
ആണ് ടിവിഎസ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന ആദ്യ സിഎന്ജി സ്കൂട്ടർ. തങ്ങളുടെ 125 സിസി എൻജിനെ അടിസ്ഥാനപ്പെടുത്തിയാകും പുത്തൻ മോഡൽ വിപണിയിൽ എത്തുന്നത്. സ്കൂട്ടറിലെ സ്റ്റോറേജ് സ്പേസ് –
നിലനിർത്തി എങ്ങനെ സിഎന്ജി ടാങ്ക് ഉൾകൊള്ളിക്കുമെന്നത് കാത്തിരുന്ന് കാണണം. ഒപ്പം ബൈക്കിനെ അത്ര ഇന്ധനക്ഷമത ലഭിച്ചില്ലെങ്കിലും 80 നടുത്ത് ഇവനിലും പ്രതീക്ഷിക്കാം. വില ഏകദേശം 15,000/- –
രൂപയുടെ വർദ്ധന ഉണ്ടാകും. ഇപ്പോൾ 1.12 – 1.25 ലക്ഷം രൂപയാണ് കേരളത്തിലെ ടിവിഎസ് ജൂപ്പിറ്റര് ൻറെ ഓൺ റോഡ് പ്രൈസ് വരുന്നത്. 2025 പകുതിയോടെ ലോഞ്ച് പ്രതീക്ഷിക്കാം.
- സി എന് ജി ബൈക്കുമായി ബജാജ്
- സിബി 200 എക്സ് ന് പ്രൊമോഷനും കാരണവും
- ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ലിമിറ്റഡ് ൻറെ ആഘോഷം
മാസം 1000 യൂണിറ്റുകൾ വിൽക്കാനാണ് ടി വി എസ് പദ്ധതിയിടുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എങ്കിൽ, സിഎന്ജി കേറി കത്താൻ സാധ്യതയുണ്ട്.
Leave a comment