ഞായറാഴ്‌ച , 16 മാർച്ച്‌ 2025
Home Bike news ഫെബ്രുവരി യിൽ എത്തുന്ന ബൈക്കുകൾ
Bike news

ഫെബ്രുവരി യിൽ എത്തുന്ന ബൈക്കുകൾ

5 ബൈക്കുകൾ ലിസ്റ്റിൽ

ഫെബ്രുവരി യിൽ എത്തുന്ന ബൈക്കുകൾ
ഫെബ്രുവരി യിൽ എത്തുന്ന ബൈക്കുകൾ

ഫെബ്രുവരി യിൽ പുതിയ 5 മോട്ടോർസൈക്കിൾ ആണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അതിൽ ഹീറോ, ഡുക്കാറ്റി എന്നിവർ രണ്ടു വീതവും അപ്രിലിയ ഒരാളെയുമാണ് കളത്തിൽ ഇറക്കുന്നത്.

ആദ്യം വലിയരിൽ നിന്ന് തുടങ്ങിയാൽ

ഡുക്കാറ്റി പാനിഗാലെ വി4

ഡുക്കാറ്റി വി2 പോക്കറ്റ് ഫ്രണ്ട്‌ലിയായി എത്തി

മോൺസ്റ്റർ എന്ന് പറയാവുന്ന പഴയ ഡിസൈനിൽ നിന്ന്. സുന്ദരി ആയാണ് പുത്തൻ മോഡൽ എത്തുന്നത്. സിംഗിൾ സൈഡഡ് സ്വിങ് ആം പുതിയ മോഡലിൽ ഉണ്ടാകില്ല.

216 ബി എച്ച് പി കരുത്ത് ഉല്പാദിപ്പിക്കുന്ന 1034 സിസി , വി4 എൻജിനാണ് പവർ പ്ലാൻറ്റ്. ഇലക്ട്രോണിക്സ് പട തന്നെ റെഡി ആയി നിൽക്കുന്നുണ്ട്.

ഡെസേർട്ട് എക്സ് ഡിസ്കോവറി

ഓഫ് റോഡ് കഴിവുകൾക്കൊപ്പം ടൂറിംഗ് കഅക്‌സെസ്സറിസ് കൂടി സമം ചേർത്താണ് ഡിസ്‌കവറി വരവ്. വലിയ വിൻഡ് സ്ക്രീൻ, പാനിയേഴ്‌സ് എന്നിവ ടൂറിംഗ് കഴിവുകൾ ആണെങ്കിൽ.

അഡ്ജസ്റ്റബിൾ ലോങ്ങ് ട്രാവൽ സസ്പെൻഷൻ. 21 // 18 ഇഞ്ച് സ്പോക്ക് വീലുകൾ എന്നിങ്ങനെ സാഹസിക വിഭാഗവും സ്ട്രോങ്ങ് തന്നെ. 937 സിസി , എൽ ട്വിൻ എൻജിന് 110 പി എസ് കരുത്ത് ഉല്പാദിപ്പിക്കും.

ട്യൂണോ 457

നിൻജ 300 ന് കാൽ വഴുതുന്നു ആർ എസ് 457 വില്പന യിൽ കുതിക്കുന്നു - ninja 300 sales drop due to aprilia rs 457

ഇന്ത്യയിൽ ആർ എസ് 457 ന് ശേഷം നേക്കഡ് മോഡൽ ട്യൂണോ 457 ഇന്ത്യയിൽ എത്തുന്നു. 4 ലക്ഷത്തിന് അടുത്ത് വില പ്രതിക്ഷിക്കുന്ന ഇവന് . ഇനിയും വില താഴേക്ക് പോയേക്കാം.

കാരണം യമഹയുടെ പ്രൈസ് കട്ട് തന്നെ. എന്താകുമെന്ന് കാത്തിരുന്നു കാണാം ഫെബ്രുവരി 17 ന് എത്തുമല്ലോ.

ഹീറോയുടെ താരങ്ങൾ

ഹീറോ എക്സ്ട്രെയിം 250 അവതരിപ്പിച്ച് ചൂട് മാറുന്നതിന് മുൻപ് ഇതാ കരിസ്‌മയുടെ 250 വേർഷനും എത്തുകയാണ്. കരിസ്‌മയുടെ രൂപത്തിൽ വിങ്ലെറ്റ്സ് , യൂ എസ് ഡി ഫോർക്ക്.

ഹൈബ്രിഡ് വാഹനം രംഗത്തേക്ക് ഹീറോയും

ഒപ്പം പുതിയ 250 സിസി എൻജിൻ എന്നിവയാണ് ഇവൻറെ മാറ്റങ്ങൾ വരുന്നത്. വില ഒരു 1.95 ലക്ഷത്തിന് അടുത്ത് പ്രതീക്ഷിക്കാം. ഇപ്പോഴുള്ള കരിസ്‌മയിലും അപ്ഡേഷൻ വരുന്നുണ്ട്.

എക്സ്പൾസ്‌ 210 നിലെ പോലെ ടി എഫ് ടി ഡിസ്പ്ലേ എത്തിയപ്പോൾ. 250 യിലെ പോലെ യൂ എസ് ഡി ഫോർക്കും അവതരിപ്പിക്കുന്നുണ്ട്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെടിഎം ഡ്യൂക്ക് 390 ക്ക് കലക്കൻ ഓഫർ

കെടിഎം ഡ്യൂക്ക് 390 ക്ക് 18,000/- രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ചൂട് മാറുന്നതിന് മുൻപ്. ഇതാ...

കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്

കെടിഎം 125 സീരീസ് ഇന്ത്യയിൽ പിൻ‌വലിക്കാനുള്ള സാഹചര്യം നോക്കിയപ്പോൾ തന്നെ. നമ്മുക്ക് മനസ്സിലായ കാര്യമാണ്. ഒരു...

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില നോക്കാം . ഏപ്രിൽ 1 ന് പുതിയ മലിനീകരണ...

കെടിഎം 125 വില്പന നിർത്തുന്നു

ഇന്ത്യയിൽ ആർ 15 വി3 യുടെ വില്പന കണ്ട്. എൻട്രി ലെവൽ പ്രീമിയം നിരയിൽ എത്തിയവരാണ്...