ഇന്ത്യയിൽ കവാസാക്കി തങ്ങളുടെ ലൈറ്റ് വൈറ്റ് സാഹസികൻ കെഎൽഎക്സ് 230 ( klx 230) അവതരിപ്പിച്ചു. സ്പെക് തുടങ്ങിയ കാര്യങ്ങൾ പുറത്ത് വിട്ടെങ്കിലും. വില ഡിസംബറിലും, ഡെലിവറി –
ജനുവരിയിലുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇനി അത്ര സന്തോഷമല്ലാത്ത വാർത്ത കൂടി ഇപ്പോൾ എത്തുന്നുണ്ട്. കെ എൽ എക്സ് ആദ്യം എത്തുന്നത് സി കെ ഡി യൂണിറ്റായിട്ടാണ്.
അതുകൊണ്ട് തന്നെ 2 ലക്ഷത്തിന് മുകളിൽ ഇവൻറെ വില പോക്കാൻ വഴിയുണ്ട് . എന്നാൽ അധികം വൈകാതെ വീണ്ടും വില കുറയാനുള്ള സാധ്യതയും കാണാന്നുണ്ട് .

ഡബിൾ യൂ 175 നെ പോലെ തന്നെ. കൂടുതൽ ലോക്കലൈസ് ചെയ്യാനുള്ള വഴികൾ തേടുകയാണ് കവാസാക്കി ഇന്ത്യ. ഇനി കെഎൽഎക്സ് 230 ( klx 230 ) വിശേഷങ്ങളിലേക്ക് പോയാൽ.
230 യുടെ എക്സ്ട്രെയിം ഓഫ് റോഡർ ആണ് ഇവിടെ ഇറക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ റോഡ് വേർഷനായ എസ് വാരിയൻറ്റ് അല്ല. അതുകൊണ്ട് തന്നെ അളവുകൾ കുറച്ച് ഞെട്ടിക്കുന്നതാണ്.
- 880 എം എം ആണ് സീറ്റ് ഹൈറ്റ്
- 260 എം എം ഗ്രൗണ്ട് ക്ലീറൻസ്
- ടെലിസ്കോപിക് // മോണോ സസ്പെൻഷൻറെ ട്രാവൽ വരുന്നത് 240 // 250 എം എം.
- 233 സിസി കാപ്പാസിറ്റിയുള്ള ബൈക്കിന് ആകെ വരുന്ന ഭാരം 139 കെജി
- ഇനി ഫ്യൂൽ ടാങ്ക് നോക്കിയാൽ വെറും 7.6 ലിറ്റർ
ഇനി എൻജിൻ സ്പെക് നോക്കിയാൽ 233 സിസി , 2 വാൽവ് എയർ കൂൾഡ് എൻജിന് കരുത്ത് വരുന്നത്. 18.1 എച്ച് പി യും , 18.3 എൻ എം ടോർക്കുമാണ്. 6 ട്രാൻസ്മിഷൻ വഴി കരുത്ത് ടയറിൽ എത്തുമ്പോൾ.
അത് ഏറ്റു വാങ്ങാൻ നിൽക്കുന്നത് 21 // 18 ഇഞ്ച് സ്പോക്ക് വീലോട് കൂടിയ ടൈറുകളാണ്. ഇനി എൽ സി ഡി മീറ്റർ കൺസോൾ നോക്കിയാൽ . ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി ഉൾപ്പടെ എല്ലാ അത്യാവശ്യം –
- കവാസാക്കി ഇസഡ് 900 മാറ്റത്തിന് ഒരുങ്ങുന്നു
- റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് നെ പിടിക്കാൻ കവാസാക്കി
- യമഹ എഫ്സി 25 ൻറെ സാഹസികൻ എത്തി
വേണ്ട കാര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ 5000 രൂപ കൊടുത്ത് ബുക്ക് ചെയ്യാം.
Leave a comment