ഇന്ത്യയിൽ നിന്ന് അല്ല, ഇന്റർനാഷണൽ മാർക്കറ്റിലും മികച്ച വില്പനയുള്ള കവാസാക്കി ഇസഡ് 900. 2017 ലാണ് വിപണിയിൽ എത്തുന്നത്. മികച്ച പെർഫോമൻസിനൊപ്പം കുറഞ്ഞ വിലയുമാണ് ഇവനെ –
താരങ്ങളിൽ താരമാകുന്നത്. എന്നാൽ വില്പനയിൽ ഇവൻ ഇപ്പോഴും കേമൻ ആണെങ്കിലും. ഇപ്പോഴത്തെ പിള്ളേരുടെ ഒപ്പം പിടിക്കുന്ന ഇലക്ട്രോണിക്സ് ഇവനില്ല. യൂറോപ്പിൽ സി ബി 750 ക്ക് മികച്ച –
പ്രതികരണം കിട്ടുന്ന സാഹചര്യത്തിൽ. ട്രാക്ഷൻ കണ്ട്രോൾ, പവർ മോഡ് കൊണ്ട് അധികം നാൾ പിടിച്ചു നിൽക്കാൻ സാധിക്കില്ല. എന്ന തോന്നൽ കൂടി ആകാം ഈ അപ്ഡേഷന് പിന്നിൽ.
- ഹോണ്ട മോട്ടോര്‍ കമ്പനി യുടെ കുഞ്ഞൻ ക്ലാസ്സിക്ക്
- സിബിആർ 250 ആർ ആർ ന് പുതിയ മാറ്റങ്ങൾ
- സുസുക്കി യുടെ 4 സിലിണ്ടർ ലോകം
ഒപ്പം ലൈറ്റ് വൈറ്റ് നിരയിൽ വലിയ ചലനങ്ങൾ ഉണ്ടാകുമ്പോൾ. അവിടെയും ഒരു താരത്തിൻറെ കുറവ് കവാസാക്കി നിരയിലുണ്ട്. അതിൽ കൂടി ഇണങ്ങുന്ന തരത്തിലാകും.
കവാസാക്കി ഇസഡ് 900 നെ ഒരുക്കുന്നത്. ഇപ്പോൾ 212 കെജി ആണ് ഭാരം വരുന്നത്. 200 ന് അടുത്താണ് പുത്തൻ തലമുറയുടെ ഭാരം പ്രതീക്ഷിക്കുന്നത്. ഒപ്പം പുതിയ മാറ്റങ്ങൾ എത്തുന്നുണ്ടെങ്കിലും –
വിലയധികം കൂടാൻ പാടില്ല എന്നുള്ള വെല്ലുവിളിയും കവാസാക്കിയുടെ മുന്നിലുണ്ട്. 900 ന് ഇന്ത്യയിൽ 9.38 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. ഇതിന് എല്ലാം കൂടിയുള്ള ഉത്തരം ഈ വർഷം ഇഐസിഎംഎ 2024 ൽ കാണാം.
Leave a comment