തിങ്കളാഴ്‌ച , 14 ജൂലൈ 2025
Home International bike news ഹോണ്ട മോട്ടോര് കമ്പനി യുടെ കുഞ്ഞൻ ക്ലാസ്സിക്ക്
International bike news

ഹോണ്ട മോട്ടോര് കമ്പനി യുടെ കുഞ്ഞൻ ക്ലാസ്സിക്ക്

ചൈനയിലാണ് ഇവൻ ഇപ്പോൾ എത്തിയിരിക്കുന്നത്

ഹോണ്ട മോട്ടോര് കമ്പനി യുടെ കുഞ്ഞൻ ക്ലാസ്സിക്ക് സിജിഎക്സ് 150
ഹോണ്ട മോട്ടോര് കമ്പനി യുടെ കുഞ്ഞൻ ക്ലാസ്സിക്ക് സിജിഎക്സ് 150

ലോകത്തിൽ എവിടെയും കാണാത്ത മോട്ടോർസൈക്കിൾ നിർമ്മിക്കുന്ന രാജ്യമാണ് ചൈന. അങ്ങനെ അത്യപൂർവമായ ഒരു ഹോണ്ട മോട്ടോര് കമ്പനി യുടെ സൃഷ്ടിയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.

സിജിഎക്സ് 150 ഒരു ക്ലാസ്സിക് കുഞ്ഞൻ താരമാണ്. അതുകൊണ്ട് തന്നെ ക്ലാസിക്‌ ബൈക്കുകൾക്ക് വേണ്ട, എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് ഇവൻറെ നിർമ്മാണം. സിജിഎക്സ് 150 യുടെ വിശേഷങ്ങളിലേക്ക് പോയാൽ.

ഹോണ്ട മോട്ടോര് കമ്പനി യുടെ കുഞ്ഞൻ ക്ലാസ്സിക്ക് സിജിഎക്സ് 150

റൌണ്ട് ഹെഡ്‍ലൈറ്റ്, ഫോർക്ക് ഗൈറ്റെർസാണ് മുന്നിലെ വിശേഷങ്ങളെങ്കിൽ. കുറച്ച് പിന്നോട്ട് പോയാൽ ടിയർ ഡ്രോപ്പ് ഇന്ധന ടാങ്ക്, റൌണ്ട് മീറ്റർ കൺസോൾ എന്നിവയാണ്. പിൻ സീറ്റ് ഒറ്റ പീസ് ആണ്.

ടൈൽ സെക്ഷനിലെ ലൈറ്റുകൾ എല്ലാം റൌണ്ട് ആണ്. ഇനി താഴോട്ട് പോയാൽ അവിടെയും പഴമയാണ് ഹൈലൈറ്റ്. പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്സോർബർസാണ്. 90/90-17 ആണ് മുന്നിലെങ്കിൽ –

പിന്നിൽ 110/80-17 ടൈറോട് കൂടിയ സ്പോക്ക് വീലുകളാണ്. ബ്രേക്കിങ്ങിൽ കുറച്ച് മോഡേൺ ആണ്. ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ്. ഒപ്പം സിംഗിൾ ചാനൽ എബി എസും നൽകിയിരിക്കുന്നു.

എക്സ്ഹൌസ്റ്റ് സിബി 350 ആർ എസിനെ പോലെ കുറച്ച് തടിച്ചാണ്. ഇനി എൻജിൻ സൈഡിലേക്ക് പോയാൽ അവിടെയും പഴമയുടെ എയർ കൂൾഡാണ്. 150 സിസി കപ്പാസിറ്റിയുള്ള ഇവന് കരുത്ത് 12 എച്ച് പി യാണ്.

ഹോണ്ട മോട്ടോര് കമ്പനി യുടെ കുഞ്ഞൻ ക്ലാസ്സിക്ക് സിജിഎക്സ് 150

5 സ്പീഡ് ഗിയർബോക്സോട് കൂടിയ ഇവന് 98 കിലോ മീറ്റർ ആണ് പരമാവധി വേഗത. 128 കെ ജി ഭാരമുള്ള ഇവന് സ്ക്രമ്ബ്ലെർ, റോഡ്സ്റ്റർ, കഫേ റൈസർ തുടങ്ങിയ വേർഷനുകളിലും ലഭ്യമാണ്.

വില തുടങ്ങുന്നത് 10,000 യുവാൻ അതായത് ഇന്ത്യൻ രൂപ 1.17 ലക്ഷത്തോളം വരും. ചൈനയിൽ നിന്നാണ് ഹോണ്ട മോട്ടോര് കമ്പനി നമ്മുടെ ഹോർനെറ്റ് 2.0 യെ എത്തിച്ചെങ്കിലും. ഇവൻ ചൈന വിട്ട് ഇന്ത്യയിൽ എത്താൻ വലിയ സാധ്യത കാണുന്നില്ല.

ഹോർനെറ്റ് 2.0 യെ അടിസ്ഥാനപ്പെടുത്തിയുള്ള സ്പോർട്സ് ബൈക്ക് കണ്ടിട്ടുണ്ടോ. ഇതാ താഴെ ലിങ്ക് നൽകുന്നു. ഒപ്പം നമ്മുടെ ഇൻസ്റ്റഗ്രാം പേജ് ഫോള്ളോ ചെയ്യുന്ന കാര്യം പരിഗണിക്കണേ.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ആഫ്രിക്ക ട്വിൻ സൂപ്പർ ലൈറ്റ്

ചൈനക്കാർ എവിടെ നല്ല ഡിസൈൻ കണ്ടാലും. തങ്ങളുടെ മോഡലുകൾക്ക് കൊടുക്കുന്നത് പതിവാണ്. അതുപോലെ ഒരു ഐറ്റം...

സിഎഫ് മോട്ടോ ലൈറ്റ് അവതരിപ്പിച്ചു

കാറുകളിൽ ബേസ് വാരിയൻറ്റ് എന്നത് പോലെ. ബൈക്കുകളിലും ആ ട്രെൻഡ് കൊണ്ടുവരുകയാണ് സിഎഫ് മോട്ടോ. അതിനായി...

യമഹ എയ്റോസ് ആൽഫ ആയി

ഇന്ത്യയിലെ എൻട്രി ലെവൽ പ്രീമിയം സ്കൂട്ടറായ യമഹ എയ്റോസ് ൻറെ 2025 വേർഷൻ അവതരിപ്പിച്ചു. ഇന്റർനാഷണൽ...

മാർക്കോ ഫ്രം ചൈന

ചൈനക്കാർ ഇപ്പോൾ വേറെ മൂഡിലാണ്. ഡിസൈൻ, ടെക്നോളജി എന്നിവയിൽ വളരെ പിന്നിലായ ചൈനീസ് ബൈക്ക് ബ്രാൻഡുകൾ....