തിങ്കളാഴ്‌ച , 7 ഒക്ടോബർ 2024
Home Bike news ജാവ 42 എഫ്ജെ അവതരിപ്പിച്ചു
Bike news

ജാവ 42 എഫ്ജെ അവതരിപ്പിച്ചു

റോഡ്സ്റ്റർ യൂണിവേഴ്‌സിൽ ഒരാൾ കൂടി

ജാവ 42 എഫ്ജെ അവതരിപ്പിച്ചു
ജാവ 42 എഫ്ജെ അവതരിപ്പിച്ചു

ജാവ ഇതാ തങ്ങളുടെ റോഡ്സ്റ്റർ യൂണിവേഴ്സിൽ. പുതിയ ബൈക്ക് അവതരിപ്പിച്ചിരിക്കുകയാണ്, ജാവ 42 എഫ്ജെ. എൻഫീൽഡ് ഓരോ മോഡലുകളിൽ നിന്നാണ് സാധനം കൈമാറുന്നത് എങ്കിൽ.

ഇവിടെ ബ്രാൻഡുകളിൽ നിന്നാണ് എന്നുള്ള വ്യത്യാസം മാത്രം. രൂപം ക്ലാസ്സിക് ഡി എൻ എ യിൽ തന്നെ. റൌണ്ട് എൽ ഇ ഡി ഹെഡ്‍ലൈറ്റ്, ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക് എന്നിവയാണ് മുന്നിലെ ഹൈലൈറ്റ് എങ്കിൽ.

ഫ്ലാറ്റ് സിംഗിൾ പീസ് സീറ്റ് 780 എം എം മാത്രം. സീറ്റിന് അടിയിൽ ഗ്രാബ് റെയിൽ എന്നിവ ഇവനെ ഒരു യൂത്തൻ ആകുന്നുണ്ട്.

ഇനി ആരുടെ കൈയിൽ നിന്നാണ് സാധനം കൈമാറിയത് എന്ന് നോക്കാം.
  • എക്സ്ഹൌസ്റ്റ് യെസ്‌ടി സ്ക്രമ്ബ്ലെറിനോട് ചേർന്ന് നിൽക്കുന്നു.
  • ടയർ നോക്കിയാൽ തടിച്ച 100 // 140 സെക്ഷനാണ്. അത് ജാവ 42 ബൊബ്ബറിൽ നിന്നാണ്.
  • സസ്പെൻഷൻ സെറ്റ്അപ്പ് യെസ്‌ടിയിൽ നിന്ന് എത്തിയപ്പോൾ
  • സ്വിച്ച് ഗിയർ, മീറ്റർ കൺസോളിൻറെയും ഉറവിടവും യെസ്‌ടി തന്നെ
  • ഒപ്പം പുറത്ത് നിന്നും ഇത്തവണ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്,
  • ഗ്രാഫിക്സ് ഡുക്കാറ്റി സ്ക്രമ്ബ്ലെറിൽ നിന്നാണ്. അതും ക്ലാസിക് ആണല്ലോ.
  • എൻജിൻ ജാവയിൽ കണ്ട 334 സിസി ലിക്വിഡ് എൻജിൻ തന്നെ.
  • പക്ഷേ കരുത്ത് വരുന്നത് യെസ്‌ടിയിൽ നിന്നാണ്
  • അതുകൊണ്ട് 29.17 പി എസ് കരുത്തും, 29.62 എൻ എം ടോർക്കും ഈ എൻജിൻ ഉല്പാദിപ്പിക്കും

എൻജിൻ സൈഡിൽ ആൾ ആധുനികൻ ആണെങ്കിലും. ഇലക്ട്രോണിക്സ് സൈഡിൽ ഇപ്പോഴും പഴഞ്ചനാണ് കക്ഷി. റീഡിംഗ് മോഡ്, ബ്ലൂറ്റുത്ത് കണക്ട്വിറ്റി തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ പോലുംഇവിടെയില്ല.

ഇനി വിലയിലേക്ക് കടന്നാൽ, ജാവ 42 എഫ്ജെ ക്ക് 1.99 മുതൽ 2.2 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. ക്ലാസിക് 350, സി ബി 350, മാവ്റിക്ക് 440 എന്നിവരാണ് എതിരാളികൾ.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെഎൽഎക്സ് 230 ഈ മാസം എത്തും

ഇന്ത്യയിൽ സാഹസിക രംഗം കൊഴുക്കുകയാണ്. എന്നാൽ എൻട്രി ലെവലിൽ രാജാവായി വിലസുന്ന എക്സ്പൾസ്‌ 200 ന്...

കെടിഎം ഡ്യൂക്ക് 200 ന് പുതിയ മാറ്റം

ഇന്ത്യയിൽ ഇപ്പോൾ കെടിഎമ്മിന് അത്ര നല്ല കാലമല്ല. ഇടക്കിടെ വരുന്ന വിലകയറ്റവും, പ്രതിച്ഛായയിൽ ഉണ്ടായ ഇടിവും...

ഹിമാലയൻ 450 ക്ക് സ്‌പോക്ഡ് ട്യൂബ്ലെസ്സ് വീൽസ്

ഓഫ് റോഡ്, വലിയ യാത്രകൾ എന്നിവയിൽ കഴിവ് തെളിച്ച ഹിമാലയൻ 450 യിൽ. എന്നും ഒരു...

ടിവിഎസ് റൈഡർ 125, റോനിൻ വലിയ പ്രൈസ് കട്ട്

ഇന്ത്യയിൽ ഇപ്പോൾ വില കുറക്കുന്നതാണല്ലോ ട്രെൻഡ്. ഹീറോ, ട്രയംഫ് എന്നിവർക്ക് ശേഷം. ഇതാ ടി വി...