തിങ്കളാഴ്‌ച , 7 ഒക്ടോബർ 2024
Home Bike news എക്സ്ട്രെയിം 125 ആറിന് ഹൈ ഡിമാൻഡ്
Bike news

എക്സ്ട്രെയിം 125 ആറിന് ഹൈ ഡിമാൻഡ്

റൈഡർ 125 ൻറെ തട്ട് താന്ന് തന്നെ

Hero Xtreme 125R is in high demand
Hero Xtreme 125R is in high demand

ഇന്ത്യയിൽ ഹീറോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിൾ ആയ മാവ്റിക്കിനെ അവതരിപ്പിച്ച അന്ന് തന്നെയാണ്. എക്സ്ട്രെയിം നിരയിലെ ഏറ്റവും ചെറിയ മോഡലായ എക്സ്ട്രെയിം 125 ആറിനെ –

അവതരിപ്പിക്കുന്നത്. മാവ്റിക്കിനൊപ്പമോ അതിന് മുകളിലോ ആണ് 125 ആറിന് കിട്ടിയ ജനപ്രീതി. ആ മികച്ച അഭിപ്രായം വിൽപ്പനയിലും എത്തി എന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.

hero xtreme 125r price and other details

ഹൈ ഡിമാൻഡിൽ വില്പന നടത്തുന്ന 125 ആറിന്. ഇപ്പോൾ 10,000 യൂണിറ്റ് ശരാശരിയിലാണ് കഴിഞ്ഞ മാസങ്ങളിലെ പ്രൊഡക്ഷൻ നടക്കുന്നത്. എന്നാൽ അത് കുറച്ചധികം വെയ്റ്റിംഗ് പീരീഡ് ആണ് ഇപ്പോൾ-

ഷോറൂമിൽ ഉണ്ടാകുന്നത്. ഇത് മറികടക്കുന്നതിന് ഉത്പാദനം വർദ്ധിപ്പിക്കാനാണ് ഹീറോയുടെ നീക്കം. വരുന്ന ഉത്സവകാലം കൂടി മുൻനിർത്തി 1,000 യൂണിറ്റുകൾ ദിവസവും നിർമ്മിക്കാനാണ് ഹീറോ ഒരുങ്ങുന്നത്.

പ്രീമിയം ലൂക്ക്, ഫീചേഴ്‌സ്, മികച്ച ഇന്ധനക്ഷമത, കൈപൊള്ളിക്കാത്ത വില, മോശമല്ലാത്ത പെർഫോമൻസ് എന്നിവയാണ് എക്സ്ട്രെയിം 125 ആറിൻറെ വിജയ ഫോർമുല. 40,000 ത്തിന് മുകളിലാണ് –

പ്രധാന എതിരാളിയായ ട്ടി വി എസ് റൈഡർ 125 കഴിഞ്ഞ മാസങ്ങളിൽ വില്പന നടന്നു വരുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെഎൽഎക്സ് 230 ഈ മാസം എത്തും

ഇന്ത്യയിൽ സാഹസിക രംഗം കൊഴുക്കുകയാണ്. എന്നാൽ എൻട്രി ലെവലിൽ രാജാവായി വിലസുന്ന എക്സ്പൾസ്‌ 200 ന്...

കെടിഎം ഡ്യൂക്ക് 200 ന് പുതിയ മാറ്റം

ഇന്ത്യയിൽ ഇപ്പോൾ കെടിഎമ്മിന് അത്ര നല്ല കാലമല്ല. ഇടക്കിടെ വരുന്ന വിലകയറ്റവും, പ്രതിച്ഛായയിൽ ഉണ്ടായ ഇടിവും...

ഹിമാലയൻ 450 ക്ക് സ്‌പോക്ഡ് ട്യൂബ്ലെസ്സ് വീൽസ്

ഓഫ് റോഡ്, വലിയ യാത്രകൾ എന്നിവയിൽ കഴിവ് തെളിച്ച ഹിമാലയൻ 450 യിൽ. എന്നും ഒരു...

ടിവിഎസ് റൈഡർ 125, റോനിൻ വലിയ പ്രൈസ് കട്ട്

ഇന്ത്യയിൽ ഇപ്പോൾ വില കുറക്കുന്നതാണല്ലോ ട്രെൻഡ്. ഹീറോ, ട്രയംഫ് എന്നിവർക്ക് ശേഷം. ഇതാ ടി വി...