ഇന്ത്യയിൽ സാഹസികരെ നിർമ്മിച്ചു നൽകുന്നുണ്ടെങ്കിലും. സ്വന്തമായി സാഹസികരെ ഇറക്കാത്ത ബ്രാൻഡുകളാണ് ബാജ്ജും, ട്ടി വി എസും. എന്നാൽ നാണിച്ചു നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലാകുന്ന ഇവർ –
അവിടെയും പുതിയ മോഡലുകളെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ബജാജ് തങ്ങളുടെ സാഹസികൻറെ പേരാണ് റെജിസ്റ്റർ ചെയ്തതെങ്കിൽ. ട്ടി വി എസ് തങ്ങളുടെ സാഹസികൻറെ ചിത്രമാണ് റെജിസ്റ്റർ –
ചെയ്തിരിക്കുന്നത്. ട്ടി വി എസിൻറെ ഉത്സവമായ മോട്ടോസൗളിൽ ഷോകേസ് ചെയ്ത എസ് സി ആർ ആണ് ഇപ്പോൾ റെജിസ്റ്റർ ചെയ്തിരിക്കുന്നത്. റോനീനെ അടിസ്ഥാനപ്പെടുത്തി നിർമിക്കുന്ന ഇവന് ഓഫ് റോഡ് –
ടയറുകൾ, സ്പോക്ക് വീലുകൾ, ഉയർന്ന ഹാൻഡിൽ ബാർ, ലോങ്ങ് ട്രാവൽ സസ്പെൻഷൻ, ഉയർന്നിരിക്കുന്ന എക്സ്ഹൌസ്റ്റ് എന്നിങ്ങനെ നീളുന്നു വിശേഷങ്ങൾ. പ്രൊഡക്ഷൻ മോഡലിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകും.
എൻജിൻ റോനിനിൽ കണ്ട അതേ 223 സിസി, ഓയിൽ കൂൾഡ് തന്നെ. എന്നാൽ ട്യൂണിങ്ങിൽ ചെറിയ വ്യത്യാസം ഉണ്ടാകും. ലോഞ്ച്, വില തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോൾ വിവരങ്ങൾ ഒന്നും ലഭ്യമല്ല.
Leave a comment